New Update
/sathyam/media/media_files/KVwqJZpDENmCSAI6wLAq.jpg)
ജിദ്ദ: കിഴക്കൻ സൗദിയിലെ ജുബൈലിൽ പ്രവാസി യുവാവായ ഇന്ത്യക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശുകാരായ രാമായൺ സിങ് - മമത ദേവി ദമ്പതികളുടെ മകനും ജുബൈലിൽ വീട്ടുവേലക്കാരനുമായ സുനിൽ രാമായൺ സിങ്​ (28) ആണ് മരിച്ചത്.
Advertisment
ഭാര്യ: അമൃത ദേവി. മക്കൾ: രുദ്ര സിങ്​, അർപ്പിത സിങ്. സഹോദരൻ: ധനഞ്ജയ് സിങ്​.
ജുബൈലിലെ അൽ സറാർ-അൽഹന സെൻററിൽനിന്ന് ഒരു കിലോമീറ്റർ കിഴക്ക് എട്ടു മീറ്റർ നീളമുള്ള വാട്ടർ ടാങ്കിൽ മരിച്ചുകിടക്കുന്ന നിലയിൽ സുനിലിനെ കണ്ടെത്തുകയായിരുന്നു. വിവരം ലഭിച്ചയുടൻ സംഭവ സ്ഥലത്തെത്തിയ സൗദി സിവിൽ ഡിഫൻസും റെഡ് ക്രെസൻറും ഫോറൻസിക് വിഭാഗവും അന്വേഷണ നടപടികൾ ആരംഭിച്ചു.
മൃതദേഹം വിട്ടുകിട്ടിയാൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഇതിനായി രംഗത്തുള്ള പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us