New Update
/sathyam/media/media_files/Q9euk80Mbf3hnGxTWkGf.webp)
റിയാദ്: സാമൂഹിക പ്രവർത്തകനും കെ.എം.സി.സി ബൈഷ് ഏരിയ പ്രസിഡന്റുമായ മലപ്പുറം എടരിക്കോട് സ്വദേശി പരുത്തികുന്നൻ കോമുഹാജി (53) ഹൃദയാഘാതത്തെതുടർന്ന് സൗദിയിലെ ജിസാനിൽ നിര്യാതനായി.
Advertisment
വെള്ളിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 20 വർഷമായി റാബഖ്, ജിസാൻ എന്നിവിടങ്ങളിൽ ജോലി ചെയ്തുവരികയായിരുന്നു.
കഴിഞ്ഞ ഏഴ് വർഷമായി റിവൈവ കമ്പനി ബൈഷ് ശാഖാ മാനേജറായിരുന്നു.