/sathyam/media/media_files/h4snBd3ONvc0slKSrLoJ.jpg)
റിയാദ് : വയനാട് ജില്ലയിലെ ചൂരൽമലയിലേയും, മുണ്ടക്കൈയിലേയും അട്ടമലയിലേയും ഉരുൾപൊട്ടലിൽ നഷ്ടമായ ഗ്രാമങ്ങളെ പുനഃർ നിർമ്മിക്കാൻ കേരള സർക്കാർ നടത്തുന്ന പുനഃരധിവാസ പദ്ധതിക്കായി, കേളി കലാസാംസ്കാരിക വേദി പ്രഖ്യാപിച്ച ഒരു കോടി ഫണ്ടിലേക്ക് ബിരിയാണി ചലഞ്ചുമായി കേളി ഉമ്മുൽഹമാം ഏരിയ.
ഏരിയാ പരിധി കേന്ദ്രീകരിച്ചു നടത്തുന്ന ബിരിയാണി ചലഞ്ച് ഒക്ടോബർ 4ന് ​ന​ട​ത്തുമെന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കേളിയുടെ വിവിധ ഏരിയകൾ മുഖേനെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായി വേറിട്ട പ്രവർത്തനങ്ങളാണ് പ്രവർത്തകൾ സ്വീകരിച്ചിരിക്കുന്നത്.
എല്ലാ വ്യക്തികത ആഘോഷങ്ങളും ഫണ്ട് സ്വരൂപണത്തിന്റെ ഭാഗമാക്കി ഭൂരിഭാഗം പ്രവർത്തകരും മാറ്റി. കുട്ടികൾ സമ്പാദ്യ കുടുക്കകളും, സ്വർണ്ണ കമ്മലുകളും മറ്റും ഫണ്ടിലേക്ക് കൈമാറി.
കേളി ഉമ്മുൽ ഹമാം ഏരിയാ കമ്മറ്റി സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ചിന് ഏരിയാ രക്ഷാധികാരി സെക്രട്ടറി ഷാജു പെരുവയൽ, ഏരിയ സെക്രട്ടറി നൗഫൽ സിദ്ധീഖ്, പ്രസിഡന്റ് ബിജു ഗോപി എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.
ബി​രി​യാ​ണി​ക്കാ​യു​ള്ള ബു​ക്കി​ങ്ങി​ന് 0550757820 (നൗഫൽ സിദ്ദിഖ്) 0507993940 (സുരേഷ് പി ) 0547862312 (ബിജു ഗോപി) എ​ന്നീ നമ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാമെന്ന് സംഘാ​ട​ക​ർ അ​റി​യി​ച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us