Advertisment

റിയാദ് മെട്രോയുടെ ഔദ്യോഗിക ഉദ്ഘാടനം സൗദി അറേബ്യയുടെ ഭരണാധികാരി സൽമാൻ രാജാവ് നിർവഹിച്ചു

New Update
G

റിയാദ്: റിയാദ് മെട്രോയുടെ ഔദ്യോഗിക ഉദ്ഘാടനം സൗദി അറേബ്യയുടെ ഭരണാധികാരി സൽമാൻ രാജാവ് നിർവഹിച്ചു. ഡിസംബർ ഒന്നു മുതൽ ഔദ്യോഗികമായി ജനങ്ങൾക്ക് യാത്രയ്ക്കായി തുറന്നുകൊടുക്കും.

Advertisment

മൂന്ന് ലൈനുകളിലാണ് നിലവിൽ ട്രെയിനുകൾ ഓടി തുടങ്ങുന്നത്. മറ്റു ഏരിയകളിലേക്കുള്ള മെട്രോ ട്രെയിനുകൾ ഡിസംബർ പകുതിയോളം കഴിയുമ്പോൾ ഓടിത്തുടങ്ങും.

സൗദി അറേബ്യയിലെ സുപ്രധാന പദ്ധതികളിൽ ഒന്നാണ് റിയാദ് മെട്രോ. ലോകത്തിലെ ഏറ്റവും വലിയ മെട്രോകളിൽ ഒന്നാണ്. 173 കിലോമീറ്റർ ആണ് നിലവിൽ റിയാദ് മെട്രോ സർവീസ് നടത്തുന്നത്. രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായി വീണ്ടും നീട്ടുമെന്നാണ് ഔദ്യോഗിക റിപ്പോർട്ട്.

40% ഭൂമിക്ക് അടിയിൽ കൂടിയുള്ള മെട്രോ സർവീസ് ആണിത്. റിയാദ് ഇന്റർനാഷണൽ എയർപോർട്ട്, പ്രധാനപ്പെട്ട യൂണിവേഴ്സിറ്റി, സുലൈമാനിയ, ഉലയ്യ, ബത്താഹ്, ധീര, അസീസിയ, റൗദ, റോദ തുടങ്ങിയ പ്രധാനപ്പെട്ട പ്രദേശം വഴി കടന്നു ദാഹിൽ മൗദൂദ്, മക്ക റോഡിൽ അവസാനിക്കും.

Advertisment