റിയാദ്: ഗൾഫ് മലയാളി ഫെഡറേഷൻ കൃഷിയിടങ്ങളിലെ തൊഴിലാളികൾക്ക് വേണ്ടി ഇഫ്താർ സംഗമം സംഘടിപ്പിക്കും. ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് റിയാദ് സിറ്റിയിൽ നിന്ന് അൽ ഹയർ റോഡിലെ കൃഷിയിടത്തിലെ തൊഴിലാളികൾക്കും ഇടയ സഹോദരന്മാർക്കും ആണ് സൗഹൃദ ഇഫ്താർ സംഗമം ഒരുക്കുന്നത്.
റമളാനിൽ ഗൾഫ് മലയാളി ഫെഡറേഷൻ റിയാദിന്റെ വിവിധ ഭാഗങ്ങളിൽ ദുരിതമനുഭവിക്കുന്ന മനുഷ്യരുടെ ഇടയിലേക്ക് നേരിട്ട് കിറ്റുകൾ നൽകിയിരുന്നു. ഇഫ്താർ സംഗമത്തിൽ സംഘടന പ്രതിനിധികളും സംഘടനയുമായി സഹകരിക്കുന്ന മറ്റു വ്യക്തികളും എത്തിച്ചേരും.