ദമ്മാമിൽ കെട്ടിടത്തിൽനിന്നു വീണ് കോഴിക്കോട് സ്വദേശി മരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update
d

ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാം, ദഹ്റാൻ റോഡിലെ ഗൾഫ് പാലസിന് സമീപം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽനിന്നു വീണ് കോഴിക്കോട് സ്വദേശി മരിച്ചു.

Advertisment

പുതിയ പന്തക്കലകത്ത് അബ്ദുൽ റസാഖാണ് മരിച്ചത്. വൈകീട്ട് ജോലിയുടെ ഭാഗമായി കെട്ടിടത്തിലെത്തിയ റസാഖ് അബദ്ധത്തിൽ വഴുതി വീഴുകയായിരുന്നു.

പരേതനായ മൊയ്‌തീൻ വീട്ടിൽ അബ്ദുല്ല കോയയുടെയും പുതിയ പന്തക്കലകത്ത് കുഞ്ഞിബിയുടെയും മകനാണ്. ഭാര്യ: പുതിയ പൊന്മാണിച്ചിന്റകം കുഞ്ഞു. 

മക്കൾ: അബ്ദുല്ല (റിയാദ്), ഹസ്ന (ദമ്മാം), ഡോ. അഹലാം (പാലക്കാട്‌), അഫ്നാൻ (യു. എസ്), മരുമക്കൾ: പുതിയ മാളിയേക്കൽ യാസ്സർ (റിയാദ് ), ഡോ. ദലീൽ, ഐബക്ക് ഇസ്മായിൽ, അൻസില താജ്. സഹോദരങ്ങൾ: പി.പി. അബ്ദുൽ കരീം, റുഖിയ, ഫാത്തിമ, ഹാജറ, റൗമ, റാബിയ, ആമിനബി.

 

Advertisment