/sathyam/media/media_files/2024/10/19/69Ew0kgpMqp5tWbKhmZt.jpeg)
റിയാദ്: സൗദി അറേബ്യയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് Thiruvananthapuram ലേക്ക് നേരിട്ടുള്ള സർവീസ് വീണ്ടും ആരംഭിക്കണമെന്ന് Gulf Malayali Federation (GMF) ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് Saudia എയർലൈൻസ് അതോറിറ്റിക്കും Directorate General of Civil Aviation (DGCA)ക്കും സംഘടന പരാതി സമർപ്പിച്ചു.
മുമ്പ് തിരുവനന്തപുരത്തേക്ക് ഉണ്ടായിരുന്ന സൗദി എയർലൈൻസ് സർവീസ് നിർത്തലാക്കിയതോടെ സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന നിരവധി മലയാളികൾക്ക് വലിയ യാത്രാ പ്രതിസന്ധിയാണ് ഉണ്ടാകുന്നത്. പ്രത്യേകിച്ച് സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്ന നേഴ്സുമാർക്കും ഡോക്ടർമാർക്കും അവരുടെ കുടുംബങ്ങൾക്കും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.
നിലവിൽ Air India Express ആഴ്ചയിൽ രണ്ട് സർവീസുകൾ മാത്രമാണ് റിയാദിൽ നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്നത്. അതിനാൽ യാത്രക്കാർക്ക് ടിക്കറ്റ് ലഭ്യതയും യാത്രാസൗകര്യവും വലിയ പ്രശ്നമായി തുടരുകയാണ്.
രോഗാവസ്ഥയിൽ നാട്ടിലേക്ക് ചികിത്സയ്ക്ക് പോകേണ്ടവർക്കും കിടപ്പുരോഗികളായ യാത്രക്കാരെ കൊണ്ടുപോകുന്നതിനും നേരിട്ടുള്ള സർവീസ് ഇല്ലാത്തത് വലിയ ബുദ്ധിമുട്ടായി മാറിയിട്ടുണ്ട്. കൂടാതെ സൗദി അറേബ്യയിൽ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനും നേരിട്ടുള്ള സർവീസ് ഇല്ലാത്തത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
സൗദി സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കായി നൽകുന്ന വിമാന ടിക്കറ്റുകൾ കൂടുതലായും സൗദി എയർലൈൻസ് ആയതിനാൽ പലരും ഇപ്പോൾ Cochin International Airport നെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്.
Kollam, Pathanamthitta ജില്ലകളിലെയും തമിഴ്നാട്ടിലെ Tenkasi, Nagercoil, Kanyakumari തുടങ്ങിയ പ്രദേശങ്ങളിലെയും പ്രവാസികൾക്ക് തിരുവനന്തപുരത്തേക്കുള്ള നേരിട്ടുള്ള സർവീസ് വലിയ അനുഗ്രഹമാകുമെന്നാണ് സംഘടന അഭിപ്രായപ്പെടുന്നത്.
കൂടാതെ സൗദി അറേബ്യയിൽ നിന്ന് കേരളത്തിലേക്കുള്ള ടൂറിസം സാധ്യതകളും വർധിപ്പിക്കാൻ ഈ സർവീസ് സഹായകരമാകുമെന്ന് GMF അഭിപ്രായപ്പെട്ടു. പ്രത്യേകിച്ച് ട്രാവൻകൂർ മേഖലയിലെ ടൂറിസം പാക്കേജുകൾ സൗദി പൗരന്മാരുടെ ഇടയിൽ കൂടുതൽ സാധ്യതയുള്ളതാണെന്നും സംഘടന ചൂണ്ടിക്കാട്ടി.
പരാതിയിൽ റിയാദിൽ നിന്ന് ജിദ്ദ വഴി, ദമാമിൽ നിന്ന് റിയാദ് വഴി ആഴ്ചയിൽ മൂന്ന് സർവീസുകൾ ആരംഭിക്കുന്നതിന് നിർദ്ദേശവും സംഘടന മുന്നോട്ടുവച്ചിട്ടുണ്ട്. സൗദി അറേബ്യയിലെ വിവിധ വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന രീതിയിലുള്ള സർവീസ് പദ്ധതിയും വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രവാസികളുടെ വർഷങ്ങളായുള്ള ഈ ആവശ്യത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും തിരുവനന്തപുരത്തേക്കുള്ള യാത്രാ ക്ലേശം അവസാനിപ്പിക്കണമെന്നും GMF ആവശ്യപ്പെട്ടു.
യോഗത്തിൽ GMF GCC ചെയർമാൻ റാഫി പാങ്ങോട്, സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ അസീസ് പവിത്ര, ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ കണ്ണൂർ, റിയാദ് കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തിൽ, ജനറൽ സെക്രട്ടറി മുസ്തഫ കുമരനല്ലൂർ, ട്രഷറർ സജീർ കണിയാപുരം, സൗദി നാഷണൽ കമ്മിറ്റി കോഡിനേറ്റർ ആഫ്സർ കണ്ണൂർ, GCC വനിതാ കോഡിനേറ്റർ കമറുബാനു വലിയത്ത്, ടോം സി മാത്യു, സുബൈർ കുമ്മൻ. ഷാജഹാൻ പാണ്ട. ഉണ്ണി കൊല്ലം. അഷ്റഫ് ചേലാമ്പറ. നസീർ കുന്നിൽ. മുഹമ്മദ് വാസിം. ഹിബ അബ്ദുൾസലാം. നിഷാദ് ഇടുക്കി. ഷാനവാസ് പെമ്പിള്ളി. മുന്ന അയ്യൂബ്. സജീർ എന്നിവരും മറ്റ് അംഗങ്ങളും പങ്കെടുത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us