Advertisment

എച്ച് വി സി വളണ്ടിയർമാർ പ്രവർത്തന സജ്ജം

കേരളത്തിന് പുറത്തുള്ള ഹാജിമാർക്കുള്ള സേവനം ലക്‌ഷ്യം  വെച്ചുള്ള മലയാളിയിതര വളണ്ടിയർമാർക്കുള്ള പരിശീലനവും ഇന്ന് നടന്നു.

New Update
hvc

ജിദ്ദ : തനിക്ക് മുന്നിലെത്തുന്ന ഓരോ ഹാജിയുടെയും ആവശ്യങ്ങൾ ഏതു പ്രതികൂല സാഹചര്യങ്ങളിലും നിവർത്തിച്ചു കൊടുക്കാൻ ഒരു തണൽ മരമായി   സേവന പാതയിൽ സ്വയം സമർപ്പിതമായി ആത്മ സംതൃപ്തിയോടെ പ്രവർത്തിക്കാൻ  വളണ്ടിയർമാർ സജ്ജമാണെന്ന് ഐ സി എഫ് - ആർ എസ് സി  വളണ്ടിയേഴ്‌സ് അസംബ്ലി അറിയിച്ചു.

Advertisment

മുൻകാലങ്ങളിലെ സേവന പരിചയമികവിൽ  കേന്ദ്രീകൃത  പരിശീലനത്തിൻ്റെ  ഭാഗമായി ദേശീയ തലത്തിൽ    എച്ച് വി സി    വിവിധ പഠന, പരിശീലന പദ്ധതികളാണ്  ആവിഷ്കരിച്ചിട്ടുള്ളത്. ജിദ്ദയിൽ നിന്നും വളണ്ടിയർ സേവനത്തിനു പോവുന്നവർക്കായുള്ള മൂന്നാംഘട്ട പരിശീലനത്തിന്റെ ഭാഗമായി വളണ്ടിയേഴ്‌സ് അസംബ്ലി ജൂൺ 7 വെള്ളിയാഴ്ച മഹജറിൽ നടന്നു. സ്വാദിഖ് ചാലിയാർ  (ആർ എസ് സി  ഗ്ലോബൽ മീഡിയ സെക്രട്ടറി) ഉദ്ഘാടനം നിർവഹിച്ചു.

മിനയിലെ വിവിധ  മെഡിക്കൽ കേന്ദ്രങ്ങൾ, അവിടെ ലഭ്യമാവുന്ന സേവനങ്ങൾ , അടിയന്തിര സഹചര്യങ്ങളിലെ മുൻകരുതലുകളും ഇടപെടലുകളും, പ്രഥമ ശുശ്രഷ എന്നിവ വിശദീകരിച്ച സമർപ്പണം സെഷൻ, പ്രത്യേക സഹചര്യങ്ങളിൽ ഹാജിമാർക്ക് കർമങ്ങൾ പൂർത്തീകരിക്കേണ്ടി വരുമ്പോൾ ആവശ്യമായി വരുന്ന ഹജ്ജിന്റെ കർമ്മങ്ങൾ വിശദീകരിക്കുന്ന ബോധനം സെഷൻ, കൂട്ടം തെറ്റുന്നതിനു കൂടുതൽ സാധ്യതയുള്ള കേന്ദ്രങ്ങളായ അറഫ, മുസ്ദലിഫ, മിന, മെട്രോ സ്റ്റേഷനുകൾ തുങ്ങിയ സ്ഥലങ്ങളെ കുറിച്ച്  ഡിജിറ്റൽ സംവിധാനങ്ങളുടെ സഹായത്തോടെ നടന്ന മാപ്പ് പഠനം, വഴിതെറ്റി എത്തുന്ന ഹാജിയുടെ രേഖകൾ പരിശോധിക്കേണ്ട രീതികൾ വിശദീകരിക്കുന്ന  ഡിസ്പ്ലേ സെഷൻ തുടങ്ങിയ വിവിധ സെഷനുകൾക്കു  യഹിയ ഖലീൽ നൂറാനി, നൗഫൽ അഹ്സനി, മുഹ്‌സിൻ സഖാഫി, റാഷിദ് മാട്ടൂൽ, ബഷീർ പറവൂർ എന്നിവർ  നേതൃത്വം നൽകി.

മിന സെന്റർ  എച്ച് വി സി    ഹെല്പ് ഡെസ്ക്കിലെ സേവനങ്ങൾ, പൊതു നിർദ്ദേശങ്ങൾ, ഷിഫ്റ്റിങ്,  തുടങ്ങിയവയെ കുറിച്ചുള്ള  അറിയിപ്പുകളും, പ്രത്യേക നിർദ്ദേശങ്ങളും സംഗമത്തിൽ വെച്ച് വളണ്ടിയർമാർക്ക് നൽകി.

കേരളത്തിന് പുറത്തുള്ള ഹാജിമാർക്കുള്ള സേവനം ലക്‌ഷ്യം  വെച്ചുള്ള മലയാളിയിതര വളണ്ടിയർമാർക്കുള്ള പരിശീലനവും ഇന്ന് നടന്നു.

സേവന മുന്നൊരുക്കത്തിൻ്റെ ഭാഗമായി ആരോഗ്യ സംരക്ഷണത്തിന് വളണ്ടിയർമാർ ശീലമാക്കേണ്ട സ്ട്രെചിങ്ങ് എക്സർസൈസ് പരിശീലനത്തിന് റിയാസ് മാസ്റ്റർ നേതൃത്വം നൽകി.

സൈനുൽ ആബിദ് തങ്ങൾ, അബ്ദുൽ നാസർ അൻവരി, തുടങ്ങിയവർ സംസാരിച്ചു.  മൻസൂർ ചുണ്ടമ്പറ്റ, ജാബിർ നഈമി ,തുടങ്ങിയവർ സംബന്ധിച്ചു

Advertisment