Advertisment

ശ്രദ്ധേയമായി റിയാദ് ഐസിഎഫ് ഇഫ്‌താർ

ജീവിതത്തിൽ ലാളിത്യം സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുകയും ചെയ്യുന്ന മാസമാണ് റമളാനെന്ന് ഐ സി എഫ് ഈസ്റ്റേൺ പ്രവിശ്യാ ദഅവാ പ്രസിഡന്റ് ഹാരിസ് ജൗഹരി

New Update
icf1

റിയാദ് : റമദാൻ മതപരമായ അനുഷ്ഠാനം  മാത്രമല്ല, സാമൂഹിക സൗഹൃദവും സഹജീവികളോട് കാരുണ്യവും സ്നേഹവും സഹകരണവും വളർത്താൻ ലഭിക്കുന്ന അവസരം കൂടിയാണ്. വ്രതം വ്യക്തിത്വ സംസ്കരണവും ആത്മ സംസ്കരണവും നൽകി മനുഷ്യന്  സമൂഹത്തിൽ മാന്യത നൽകുന്നുവെന്നും ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) റിയാദ് സെൻട്രൽ നടത്തിയ ഇഫ്‌താർ സംഗമം അഭിപ്രായപെട്ടു.

Advertisment

വാക്കുകളിലും പ്രവൃത്തികളിലും കൂടുതൽ  സൂക്ഷ്മത പുലർത്തുകയും ജീവിതത്തിൽ ലാളിത്യം സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുകയും ചെയ്യുന്ന മാസമാണ് റമളാനെന്ന് ഐ സി എഫ് ഈസ്റ്റേൺ പ്രവിശ്യാ ദഅവാ പ്രസിഡന്റ് ഹാരിസ് ജൗഹരി  സന്ദേശ പ്രഭാഷണത്തിൽ   പറഞ്ഞു.  മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുക എന്നത് മഹത്തായ സ്വഭാവഗുണമാണെന്നും പെരുമാറ്റത്തിൽ   സൗമ്യതയും നൈര്‍മല്യവും കാത്തുസൂക്ഷിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

റിയാദ് വനാസ ഇസ്തിറാഹയിൽ  സംഘടിപ്പിച്ച ഗ്രാന്റ് ഇഫ്താർ ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഐ സി എഫ് റിയാദ് ദാഈ ഷാഹിദ് അഹ്‌സനി ഉത്‌ബോധനം നടത്തി. ദഅവ പ്രസിഡന്റ് അബ്ദുൽ റഹ്‌മാൻ സഖാഫി പ്രാർത്ഥനാ സദസ്സിന് നേത്യത്വം നൽകി.  ജീവകാരുണ്യ പൊതു പ്രവർത്തകരായ നസീർ മുള്ളൂർക്കര, ശിഹാബ് കൊട്ടുകാട്, മുജീബ് കോതമംഗലം, നിഹ്‌മത്തുള്ള എന്നിവർ പങ്കെടുത്തു.

വെൽഫെയർ & സർവീസ് പ്രസിഡന്റ് ഇബ്രാഹിം കരീം സ്വാഗതവും അഡ്മിൻ സെക്രട്ടറി അബ്ദുൽ ലത്തീഫ് മാനിപുരം നന്ദിയും പറഞ്ഞു

Advertisment