/sathyam/media/media_files/2026/03/05/untitled-2026-03-05-12-22-08.jpg)
ജിദ്ദ: ഇറാന് മേൽ അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധം ഒരാഴ്ച പിന്നിടാനിരിക്കേ മേഖലയിലെ പ്രത്യേക സാഹചര്യങ്ങൾ സംബന്ധിച്ച് സൗദി - അമേരിക്കൻ വിദേശകാര്യ മന്ത്രിമാർ തമ്മിൽ ചർച്ച നടത്തി.
ടെലിഫോണിലൂടെയായിരുന്നു ചർച്ച. സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനുമായി യു എസ് വിദേശകാര്യ മന്ത്രി മാർക്കോ റൂബിയോ ഫോണിലൂടെ ബന്ധപ്പെടുകയായിരുന്നു.
നിലവിലെ പ്രാദേശിക സുരക്ഷാ ഭീഷണികൾ ആയിരുന്നു പ്രധാന വിഷയം. മേഖലയിലെ സുരക്ഷയും സ്ഥിരതയും സംബന്ധിച്ച് ഇറാൻ ഉയർത്തുന്ന ഭീഷണികളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തതായി യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
തങ്ങളുടെ സുരക്ഷയും പ്രദേശവും സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സൗദി അറേബ്യ സ്ഥിരീകരിച്ചു.
നയതന്ത്ര ദൗത്യങ്ങളെ സംരക്ഷിക്കുന്നതിലും വിദേശ പൗരന്മാരെ ഒഴിപ്പിക്കുന്നതിലും സഹായിക്കുന്നതിലും രാജ്യത്തിന്റെ ശ്രമങ്ങളെ വാഷിംഗ്ടൺ പ്രശംസിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us