ജിദ്ദ കേരള കലാസാഹിതി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു: നൗഷാദ് അടൂര്‍ - പ്രസിഡന്റ്, ഡാര്‍വിന്‍ ആന്റണി - ജന. സെക്രട്ടറി, സന്തോഷ് വടവട്ടത്ത് - ട്രഷറർ

ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ 'മിസ് വേഴ്‌സറ്റൈല്‍' പുരസ്‌കാരം നേടിയ കലാസാഹിതി അംഗവും നര്‍ത്തകിയുമായ ശ്രീനന്ദയെ ചടങ്ങില്‍ അനുമോദിച്ചു

New Update
Untitled

ജിദ്ദ: കലാ - സാംസ്കാരിക രംഗത്ത്  നിറഞ്ഞു നിൽക്കുന്ന  ജിദ്ദ  കേരള കലാസാഹിതി  പുതിയ  വര്‍ഷത്തേക്കുള്ള ഭാരവാഹികളെ  തിരഞ്ഞെടുത്തു.  

Advertisment

നൗഷാദ് അടൂർ (പ്രസിഡണ്ട്), ഡാര്‍വിന്‍ ആന്റണി (ജനറല്‍ സെക്രട്ടറി), സന്തോഷ് വടവട്ടത്ത് (ട്രഷറര്‍)  എന്നിവരാണ് മുഖ്യ ഭാരവാഹികൾ. രക്ഷാധികാരി:  മുസാഫിര്‍.

മറ്റ് ഭാരവാഹികള്‍ ഇവരാണ്:    മാത്യു വര്‍ഗീസ്, ലിജി സജി  (വൈസ് പ്രസിഡന്റുമാര്‍),   ശിവാനന്ദന്‍, റിസാന ഇഫ്തിക്കര്‍ ( ജോയിന്റ് സെക്രട്ടറിമാര്‍). മോഹന്‍ ബാലന്‍ (പി ആര്‍ ഒ).   വനിതാ വിഭാഗം കൺവീനറായി  ഷാനി ഷാനവാസ്, ജോയിന്റ് കൺവീനറായി ഹനാന്‍ ബാബു എന്നിവരെയും തിരഞ്ഞെടുത്തു.  

ലോജിസ്റ്റിക്‌സ്: പ്രകാശ്, ദിജേഷ്, കള്‍ച്ചറല്‍ കണ്‍വീനര്‍മാര്‍: റെസിന്‍ റഫീഖ്, സാജന്‍ നായര്‍, കായിക വിഭാഗം കണ്‍വീനര്‍മാര്‍: സമീര്‍ കുന്നന്‍, ശരത്, ഉപദേശക സമിതി: അഷ്റഫ് കുന്നത്ത്, അലവി എ., സജി കുര്യാക്കോസ്, ഷാനവാസ് കൊല്ലം, വീരാന്‍ കുട്ടി, ഷാജഹാന്‍, സലീന മുസാഫിര്‍ എന്നിവരും ഉൾപ്പെടുന്നതാണ് പുതിയ കമ്മിറ്റി.

ഇഫ്താർ സംഗമത്തോടനുബന്ധിച്ച്  സംഘടിപ്പിച്ച വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റി രൂപവത്കരിച്ചത്.    ഷാനവാസ് കൊല്ലം അധ്യക്ഷത വഹിച്ച ചടങ്ങില്‍ സാജന്‍ നായര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഡാര്‍വിന്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.   

ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ 'മിസ് വേഴ്‌സറ്റൈല്‍' പുരസ്‌കാരം നേടിയ കലാസാഹിതി അംഗവും നര്‍ത്തകിയുമായ ശ്രീനന്ദയെ ചടങ്ങില്‍ അനുമോദിച്ചു.   നാട്ടില്‍ നിന്നെത്തിയ ഗായകനും ബ്ലോഗറും  ഹനാന്‍ ഷായുടെ സഹോദരനുമായ  ഇര്‍ഫാന്‍ ഈച്ചു, ബ്ലോഗര്‍മാരായ ലിയാന, ഷാന്‍ എന്നിവരെയും ഉപഹാരങ്ങൾ നൽകി ആദരിച്ചു. 

വനിതാ വിഭാഗം മുന്‍ കണ്‍വീനര്‍ ജാന്‍സി മോഹന്‍ ആശംസകള്‍ നേര്‍ന്നു.   ഡാര്‍വിന്‍ നന്ദി രേഖപ്പെടുത്തി.

Advertisment