Advertisment

അബ്ദുള്ള പരുത്തിക്കുത്തിന് കേളി യാത്രയയപ്പ് നൽകി

കേളി കലാ സാംസ്‌കാരിക വേദി മലാസ് ഏരിയ, ഹാര യൂണിറ്റ് അംഗം അബ്ദുള്ള പരുത്തിക്കുത്തിന് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നല്‍കി

New Update
abdulla keli

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി മലാസ് ഏരിയ, ഹാര യൂണിറ്റ് അംഗം അബ്ദുള്ള പരുത്തിക്കുത്തിന് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നല്‍കി. കഴിഞ്ഞ മുപ്പത് വര്‍ഷമായി റിയാദിൽ വസ്ത്ര വിതരണ രംഗത്തു ജോലി ചെയ്തുവന്നിരുന്ന അബ്ദുള്ള പരുത്തിക്കുത്ത് മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ്.

Advertisment

യൂണിറ്റ് പരിധിയില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് അഷ്‌റഫ് പൊന്നാനി  അധ്യക്ഷത വഹിച്ചു. യൂണിറ്റ്  സെക്രട്ടറി അബ്ദുൽ വദൂദ് കെ സ്വാഗതം പറഞ്ഞു.

മലാസ് ഏരിയ പ്രസിഡന്റ്‌ മുകുന്ദൻ, ഏരിയ ആക്ടിങ് സെക്രട്ടറി ഷമീം മേലതില്‍, ഏരിയ ട്രഷറർ സിംനേഷ് വയനൻ, ഏരിയ ജീവകാരുണ്യ വിഭാഗം കൺവീനർ പി എൻ എം റഫീഖ്, യൂണിറ്റ് ട്രഷറർ റിജോ അറക്കൽ, യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, യൂണിറ്റ് അംഗങ്ങള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.   

യൂണിറ്റിന്റെ  ഉപഹാരം യൂണിറ്റ് അംഗങ്ങൾ യാത്ര പോകുന്ന അബ്ദുള്ളക്ക് കൈമാറി.   അബ്ദുള്ള ചടങ്ങിനു നന്ദി പറഞ്ഞു.

Advertisment