Advertisment

അരീക്കോട് സി അബ്ദു റഹിമാന് മാസ്റ്റർക്ക് ജിദ്ദ ഏറനാട് മണ്ഡലം കെ എം സി സി സ്വീകരണം നൽകി

സ്വീകരണ  പരിപടി മലപ്പുറം ജില്ലാ കെ എം സി സി ഭാരവാഹി സൈത് കുഴിമണ്ണ ഉൽഘാടനം ചെയ്തു.  

New Update
eranadu

ജിദ്ദ : ഏറനാട് മണ്ഡലം മുസ്ലിം ലീഗ് സീനിയർ വൈസ് പ്രെസിഡന്  അരീക്കോട്, സി അബ്ദു റഹിമാന് മാസ്റ്റർക്ക്, ജിദ്ദ ഏറനാട് മണ്ഡലം കെ എം സി സി സ്വീകരണം നൽകി.  പരിശുദ്ധ ഉംറ നിർവഹിക്കുന്നതിന് വേണ്ടി പുണ്യമണ്ണിൽ എത്തിയതായിരുന്നു അദ്ദേഹം.

Advertisment

സ്വീകരണ  പരിപടി മലപ്പുറം ജില്ലാ കെ എം സി സി ഭാരവാഹി സൈത് കുഴിമണ്ണ ഉൽഘാടനം ചെയ്തു.  ഏറനാട് മണ്ഡലം ചെയര്മാന് അഷ്‌റഫ് കിഴുപറമ്പ്,  ഷാൾ അണിയിച്ചു ആദരിച്ചു. പ്രസിഡന്റ് സുൽഫീക്കർ ഒതായി അധ്യക്ഷത വഹിച്ചു. 

നാട്ടിൽ വിവിധ സംഘടനകളുടെ സ്ഥാനങ്ങൾ വഹിക്കുകയും സാമൂഹിക സേവനത്തിന് മുന്നിൽ നിൽക്കുകയും ചെയ്യന്ന അബ്ദു റഹിമാൻ മാസ്റ്ററുടെ  പ്രവർത്തങ്ങൾ മാതൃക പരമാണ് എന്ന് പരിപാടിയിൽ സംസാരിച്ച മണ്ഡലം ഭാരവാഹികൾ അഭിപ്രയപെട്ടു,  മണ്ഡലം ജനറൽ സെക്രട്ടറി  മൊയ്‌ദീൻ കുട്ടി കാവനൂർ സ്വാഗതം പറഞ്ഞ പരിപാടിയിൽ സുനീർ എക്കാപ്പറമ്പ് നന്ദി പറയുകയും ചെയ്തു.

Advertisment