കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള ഉംറ തീർത്ഥാടക മദീനയിൽ മരണപ്പെട്ടു; ജന്നത്തുൽ ബഖീഹ് മഖ്ബറയിൽ ഖബറടക്കി

മരണാനന്തര  നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം മദീനയിലെ  ഹറം ശരീഫിന്  ചേർന്നുള്ള  ജന്നത്തുല്‍ ബഖിഹ്  മഖ്ബറയില്‍ ഖബറടക്കി.   

New Update
Untitled

മദീന: മലയാളി  തീർത്ഥാടക പ്രവാചക നഗരമായ  മദീനയിൽ മരണപ്പെട്ടു.   കോട്ടയം, കാഞ്ഞിരപ്പള്ളി സ്വദേശിനി  പാറക്കല്‍ ഹസീന (48) ആണ്  മരിച്ചത്.

Advertisment

ഭർത്താവ് ഡെപ്യൂട്ടി തഹസില്‍ദാര്‍ അനൂപ്. എ ലത്തീഫ്.  മക്കള്‍:  അല്‍ഫിയ, ഹലീമ.

മരണാനന്തര  നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം മദീനയിലെ  ഹറം ശരീഫിന്  ചേർന്നുള്ള  ജന്നത്തുല്‍ ബഖിഹ്  മഖ്ബറയില്‍ ഖബറടക്കി.   
  
ഭർത്താവ് സമേതമായിരുന്നു ഹസീന  തീർത്ഥാടനത്തിന്  എത്തിയത്.   മക്കയില്‍ ഉംറ നിര്‍വഹിച്ച ശേഷം  മദീന സന്ദര്‍ശനത്തിനായി പുറപ്പെട്ടതായിരുന്നു.

യാത്രക്കിടെ ദോഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.   ആശുപത്രിയില്‍  എത്തിച്ചെങ്കിലും  ജീവൻ രക്ഷിക്കാനായില്ല.

മദീനയിലെ കെ എം സി സി, ഒ ഐ സി സി പ്രവര്‍ത്തകര്‍ മരണാനന്തര  കാര്യങ്ങളിൽ സഹായികളായി  രംഗത്തുണ്ടായിരുന്നു.
 

Advertisment