Advertisment

ജിദ്ദയിൽ വേങ്ങര സ്വദേശി മരിച്ചു; ഖബറടക്കം പ്രവാസ ദേശത്ത് തന്നെ

മലപ്പുറം, വേങ്ങര, കുറുവിൽകുണ്ട് സ്വദേശിയും പരേതനായ പൂച്ചേങ്ങൽ അബൂബക്കർ ഹാജിയുടെ മകനുമായ  പൂച്ചേങ്ങൽ കുഞ്ഞിമുഹമ്മദ് (52) ആണ് മരിച്ചത്

New Update
kunjimuhammed puchengal

ജിദ്ദ:   ആശുപത്രിയിൽ ചികിത്സയിലായിരുന്ന  മലയാളി മരിച്ചു.  മലപ്പുറം, വേങ്ങര, കുറുവിൽകുണ്ട് സ്വദേശിയും പരേതനായ പൂച്ചേങ്ങൽ അബൂബക്കർ ഹാജിയുടെ മകനുമായ  പൂച്ചേങ്ങൽ കുഞ്ഞിമുഹമ്മദ് (52) ആണ് മരിച്ചത്. 

Advertisment

ഭാര്യ: സഫിയ. മക്കൾ: നാജിയ നസ്രീൻ, നജീം. മരുമകൻ: ശബാബ് (പരപ്പനങ്ങാടി). സഹോദരങ്ങൾ: സെയ്തലവി, ഇസ്മായിൽ, അബ്ദുസ്സലാം.   

മൃതദേഹം  ജിദ്ദയിൽ തന്നെ  ഖബറടക്കുമെന്ന്  ബന്ധപ്പെട്ടവർ  അറിയിച്ചു.   ഹൃദയ സ്തംഭനം ഉണ്ടായതിനെ തുടർന്ന് കുഞ്ഞിമുഹമ്മദിനെ  ജിദ്ദയിലെ കിംഗ്  അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി ആശുപത്രിയിൽ  പ്രവേശിപ്പിച്ചിരുന്നു.   അവിടെ ചികിത്സയിലായിരിക്കെയാണ് അന്ത്യം.

ജിദ്ദയിലെ സനാഇയ ഏരിയയിലുള്ള  ഒരു  ടൈലറിംഗ്   സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു കുഞ്ഞിമുഹമ്മദ്.

Advertisment