New Update
/sathyam/media/media_files/2025/06/01/FKI8euLGiv0famNMsEZQ.jpg)
റിയാദ്: സൗദിയിലെ ബിഷ നഖിയയിൽ മലയാളി ടാക്‌സി ഡ്രൈവർ വെടിയേറ്റ് മരിച്ചു. കാസർകോട് ഏണിയാടി സ്വദേശി കുമ്പക്കോട് മൻസിലിൽ മുഹമ്മദ് ബഷീറാണ് കൊല്ലപ്പെട്ടത്. വാഹനത്തിൽ വെച്ചാണ് വെടിയേറ്റത്.
Advertisment
ആരാണ് വെടിയുതിർത്തതെന്ന് വ്യക്തമല്ല. സമീപത്തുണ്ടായിരുന്ന ഈജിപ്ഷ്യൻ പൗരനാണ് ബഷീറിനെ ആശുപത്രിയിലെത്തിച്ചത്. ഐസിഎഫിന്റെ പ്രവർത്തകനാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.