മൂവാറ്റുപുഴ സ്വദേശിയെ ദമാം അൽ കോബാറിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

New Update
mukesh death dhamam

 ദമാം. മൂവാറ്റുപുഴ മടവൂർ കണ്ണൻ വിളിക്കൽ വീട്ടിൽ മുകേഷ് കുമാറിനെ (37) ദമാമിൽ കോബാറിൽ താമസസ്ഥലത്ത് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. 17 വർഷമായി വെതർ ഫോർഡ് കമ്പനിയിലെ ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു.


Advertisment

ദുബായ്, ഇറാഖ്, അൾജീരിയ എന്നീ രാജ്യങ്ങളിൽ കമ്പനിയുടെ നിർദ്ദേശപ്രകാരം ജോലി നോക്കിയിരുന്നു. 2020 മുതൽ പൂർണ്ണമായി സൗദി അറേബ്യയിലെ ദമാമിലെ അൽക്കോബാറിൽ ജോലി ചെയ്തു വരുകയായിരുന്നു. 


രമേശൻ നായർ. ഉഷദേവി ദമ്പതികളുടെ മകനാണ്. ഭാര്യ സൂര്യ ലണ്ടനിൽ ജോലി ചെയ്യുന്നു. നിയമനടപടിക്രമങ്ങൾ പൂർത്തീകരിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് വേണ്ടി അൽക്കോബാറിലെ കെഎംസിസി പ്രവർത്തകർ അൽക്കോബാർ വെൽഫെയർ വിഭാഗം ചെയർമാൻ ഉസൈൻ നിലമ്പൂർ രംഗത്തുണ്ട്.

Advertisment