അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Updated On
New Update
/sathyam/media/media_files/yP6H1VVW5ZF4MZH73nfV.jpg)
ജിദ്ദ: റിയാദിലുള്ള മകളുടെയും കുടുംബത്തിന്റെയും അടുത്ത വിസിറ്റ് വിസയിലെത്തി കഴിയുകയായിരുന്ന കണ്ണൂർ സ്വദേശിനി മരണപ്പെട്ടു. കണ്ണൂര്‍, പെരിമ്പ സ്വദേശിനിയും പരേതനായ മുഹമ്മദ് മമ്മുവിന്റെ ഭാര്യയുമായ ടി പി ജമീല (64) ആണ് മരിച്ചത്.
Advertisment
മക്കള്‍: പരേതരായ ലത്തീഫ്, അസീസ് എന്നിവർക്ക് പുറമെ ജബ്ബാര്‍, സിദ്ദീഖ്, റിയാദിലുള്ള സല്‍മത്ത്, ഫൗരീദ, സറീന. ഇതിൽ സല്‍മത്തിന്റെയും മരുമകൻ അശ്‌റഫിന്റെയും അടുത്തേക്ക് സന്ദര്‍ശന വിസയില്‍ എത്തിയതായിരുന്നു ജമീല. ദുബായിലുളള റിയാസ്, നിസാര്‍ എന്നിവരാണ് മറ്റു മരുമക്കള്‍.
മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ റിയാദിലെ മലയാളി സാമൂഹ്യ പ്രവർത്തകർ കർമനിരതരാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us