Advertisment

സൗദി ആരോഗ്യ മന്ത്രാലയത്തിൽ നോർക്ക റൂട്സ്  മുഖേന നഴ്‌സുമാര്‍ക്ക് അവസരം; ഇന്റർവ്യൂ കൊച്ചിയിൽ ജൂലൈ 22 മുതല്‍ 26 വരെ

സൗദിയിൽ സർക്കാർ തലത്തിലെ ആരോഗ്യ സ്ഥാപനങ്ങളിലേക്ക്  വിവിധ സ്പെഷ്യലിറ്റികളിലുള്ള  നേഴ്‌സുമാരെ  ഉദ്യേശിച്ചു  കേരളത്തിൽ നിന്ന്  റിക്രൂട്ട് ചെയ്യുന്നു

New Update
nrka

തിരുവനന്തപുരം:   സൗദിയിൽ സർക്കാർ തലത്തിലെ ആരോഗ്യ സ്ഥാപനങ്ങളിലേക്ക്  വിവിധ സ്പെഷ്യലിറ്റികളിലുള്ള  നേഴ്‌സുമാരെ  ഉദ്യേശിച്ചു  കേരളത്തിൽ നിന്ന്  റിക്രൂട്ട് ചെയ്യുന്നു.   ഇതിനായി  കേരള സർക്കാർ ഏജൻസിയായ  നോര്‍ക്ക റൂട്ട്‌സ്  വഴി ഇന്റർവ്യൂ  ജൂലൈ 22 മുതല്‍ 26 വരെ  കൊച്ചിയില്‍  ഏർപ്പെടുത്തിയിട്ടുണ്ടെന്ന്   നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി അറിയിച്ചു.  

Advertisment

കാര്‍ഡിയാക് കത്തീറ്ററൈസേഷന്‍, കാര്‍ഡിയാക് ഐസിയു (മുതിര്‍ന്നവര്‍ക്കുള്ളത്), ഡയാലിസിസ്, എമര്‍ജന്‍സി പീഡിയാട്രിക്, എമര്‍ജന്‍സി റൂം (ഇആർ ), ജനറല്‍ നഴ്സിംഗ്, ഐസിയു അഡള്‍ട്ട്, മെഡിസിന്‍ & സര്‍ജറി, (പ്രസവചികിത്സ)/ഗൈനക്കോളജി (ഒബി/ ജിവൈഎൻ), ഓങ്കോളജി, ഓപ്പറേഷന്‍ തിയറ്റര്‍ (ഒടി/ഒആർ), പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് (പിഐസിയു) എന്നീ സ്‌പെഷ്യാലിറ്റികളിലേയ്ക്കാണ് അവസരം.

നഴ്‌സിങില്‍ ബിരുദമോ/പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസ യോഗ്യതയോ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയമോ ഉളളവര്‍ക്ക് അപേക്ഷിക്കാം. വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്‌പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ.ഡിയിലേയ്ക്ക് ജൂലൈ 19 രാവിലെ 10 മണിക്കകം അപേക്ഷ നല്‍കനാമെന്നും  അറിയിപ്പിൽ  പറയുന്നു.   

അപേക്ഷകര്‍ മുന്‍പ് എസ്എഎംആര്‍ (SAMR) പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരാകരുതെന്നും  കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള പാസ്‌പോര്‍ട്ടു  ഉളളവരാഴിക്കണമെന്നും അറിയിപ്പ് തുടർന്നു.  ഇന്റർവ്യൂവിന്  പാസ്സ്‌പോര്‍ട്ട്  കൊണ്ടുവരേണ്ടതാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Advertisment