New Update
/sathyam/media/media_files/2026/01/01/obit-ramlath-2026-01-01-16-49-28.jpg)
റിയാദ്: നിലമ്പൂർ സ്വദേശിനി റിയാദിലെ ആശുപത്രിയിൽ മരണപ്പെട്ടു. നിലമ്പൂര്‍, പാതാര്‍ സ്വദേശിനിയും പരേതരായ അസൈനാർ - ഇത്താച്ചുമ്മ ദമ്പതികളുടെ മകളുമായ പൊന്‍കുഴി റംലത്ത് (57) ആണ് മരിച്ചത്.
Advertisment
അവിവാഹിതയാണ്. ഹഫ്‌സത്ത്, സക്കീന, ഫാത്തിമ, മറിയുമ്മ എന്നിവര്‍ സഹോദരിമാരാണ്.
ചികിത്സയിലായിരുന്ന ആസ്റ്റർ സനദ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമായിരുന്നു മരണ കാരണം. 10 വര്‍ഷത്തിലേറെയായി റംലത്ത് റിയാദില്‍ ഹൗസ്‌കീപ്പറായി ജോലി ചെയ്യുകയായിരുന്നു.
മൃതദേഹം റിയാദിൽ തന്നെ ഖബറടക്കും. നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് തൊഴിലുടമയോടൊപ്പം റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിങ് പ്രവർത്തകർ രംഗത്തുണ്ടെന്ന് ചെയര്‍മാന്‍ റഫീഖ് പുല്ലൂർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us