റിയാദ്; പെരിന്തൽമണ്ണ സ്വദേശികളുടെ സംഘടനയായ പാപയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച എക്സിറ്റ് 18 ലെ ഹാഫ് മൂൺ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഇഫ്താർ സംഗമം ഇത്തവണയും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഇഫ്താറിനോട് അനുബന്ധിച്ച് ബഹു ബഷീർ ഫൈസി റമദാൻ സന്ദേശം നൽകി, പാപ അഡ്വൈസറി അഗം ഇബ്രാഹിം സുബ്ഹാൻ ഇപ്പോഴത്തെ സമകാലിക വിഷയമായ ലഹരി വ്യാപനത്തെ ചെറുക്കുന്നതിനു വേണ്ടി ക്ലാസ്സ് എടുത്തു. വർക്കിംഗ് പ്രസിഡന്റ് ഹാറൂൺ റഷീദ് അദ്യക്ഷത വഹിച്ച ഇഫ്ത്താർ മീറ്റിൽ ജനറൽ സെക്രട്ടറി ശശി കട്ടുപ്പാറ സ്വാഗതവും , ട്രഷറർ ഉനൈസ് കാപ്പ് നന്ദി യും പറഞ്ഞു.
പാപ യുടെ കുടുംബത്തിനൊരു കരുതൽ എന്ന പദ്ധദിയുടെ ഭാഗമായ ഗോൾഡ് കോയിൻ കുറിയുടെ ഉൽഘടനവും നറുക്കെടുപ്പും അന്നേ ദിവസം നടന്നു.
ചെയർമാൻ അസ്‌കർ കാട്ടുങ്ങൽ, പ്രസിഡൻ്റ് റഫീഖ് പൂപ്പലം, പ്രോഗ്രാം ചെയർമാൻ ആഷിക്ക് കക്കൂത്ത്, കൺവീനർ അൻവർ വേങ്ങൂർ എന്നിവരുടെ നേതൃത്തത്തിൽ പാപ സീനിയർ എക്സിക്യൂട്ടീവ് അംഗം സക്കീർ ദാനത്, ,കമ്മിറ്റി അംഗങ്ങളായ ഷബീർ പുത്തൂർ, മുഹമ്മദലി നെച്ചിയിൽ മുജീബ് സിഡി, ശിഹാബ് മഠത്തിൽ, ഫിറോസ് നെൻമിനി, മാനുപ്പ നെച്ചിയിൽ, ബഷീർ കട്ടുപ്പാറ , ഹകീം പാതാരി, ഫിർദൗസ് മേലാറ്റൂർ, ഫിറോസ് പാതാരി, സൈതാലിക്കുട്ടി കാപ്പ് , മെയ്തു ആനമങ്ങാട് , സജേഷ് യു. പി ,ഹുസൈൻ ഏലംകുളം, സലാം പാങ്ങ്,സക്കീർ കട്ടുപ്പാറ, ഷാഹുൽ വേങ്ങൂർ, ബക്കർ ഷാ, മഹേഷ്, ജുനൈസ്, യുസുഫ് കെപി, നൗഷാദ്, നിഖിൽ രാജ്, അലി സൺസിറ്റി, നൂർ മഠത്തിൽ , ഹംസ കട്ടുപാറ, ഷംസു, ഉസ്മാൻ പള്ളത്ത്, ഷബീർ കളത്തിൽ, അസ്‌കർ അലി എന്നിവർ നേതൃത്വം നൽകി.