Advertisment

പൊന്മള പ്രവാസി സംഘം ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു

പൊന്മള പ്രവാസി സംഘം 19-മത് ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു

New Update
Ponmala Pravasi Sangam

ജിദ്ദ:  പൊന്മള പ്രവാസി സംഘം 19-മത് ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു.    ഷറഫിയ്യ സഫയർ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി കാസിം വരിക്കോടൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ശൈഖ് മൂസ അധ്യക്ഷത വഹിച്ചു. കെഎംസിസി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മുഖ്യ പ്രഭാഷണം നടത്തി. 

Advertisment

ജനറൽ സെക്രട്ടറി ശരീഫ് പള്ളിയാലിൽ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. 2024-25 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ പരിപാടിയിൽ വെച്ച് തെരഞ്ഞെടുത്തു. കെ. ടി ബഷീർ മുസ്‌ലിയാർ പ്രാർത്ഥന നടത്തി. ശരീഫ് പള്ളിയാലിൽ സ്വാഗതവും ഹബീബ് ആറുവീട്ടിൽ നന്ദിയും പറഞ്ഞു. 

പുതിയ ഭാരവാഹികൾ: 

ചെയർമാൻ: കാസിം വരിക്കോടൻ 

പ്രസിഡന്റ്‌: ശൈഖ് മൂസ അലുവാൻ 

ജനറൽ സെക്രട്ടറി: ഹബീബ് ആറുവീട്ടിൽ 

ഓർഗനൈസിങ് സെക്രട്ടറി: മൊയ്‌ദീൻ കുട്ടി പൊന്മള 

ട്രഷറർ: സി. പി മൻസൂർ 

വൈസ് പ്രസിഡന്റുമാർ: 

ടി. ടി ഷാജഹാൻ, എ. വി റിയാസ്, പി. പി ഇല്യാസ്, റഷീദ് പട്ടർകടവൻ, ടി. ടി സാദിഖലി 

ജോ. സെക്രട്ടറിമാർ: കെ. ടി മസ്ഹർ ഷബീബ്, കെ. ടി യൂസുഫ്, ഇമ്തിയാസ് വരിക്കോടൻ, പി. കമ്മുക്കുട്ടി, ടി. ടി താജുദ്ധീൻ

എക്സിക്യൂട്ടീവ് മെമ്പർമാർ:

ഇസ്മായിൽ കാമ്പറത്ത്, കെ. ടി ജസീൽ, കെ. ടി ബഷീർ ബഖവി, കെ. ടി അൻവർ, പി. കെ ബഷീർ, അബ്ദുൽ കരീം, ശരീഫ് പള്ളിയാലിൽ

Advertisment