/sathyam/media/media_files/2026/03/07/gmf-malayali-2026-03-07-15-05-31.jpg)
റിയാദ്: റമദാൻ മാസത്തോടനുബന്ധിച്ച് ഗൾഫ് മലയാളി ഫെഡറേഷൻ (GMF) വർഷംതോറും സംഘടിപ്പിക്കുന്ന മരുഭൂമിയിലെ ഇഫ്താർ സ്നേഹ സംഗമവും റമദാൻ കിറ്റ് വിതരണവും ഈ വർഷവും ശ്രദ്ധേയമായി നടന്നു. റിയാദ് നഗരത്തിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയും, മെയിൻ റോഡിൽ നിന്ന് 30 കിലോമീറ്റർ മരുഭൂമിയിൽകൂടി സഞ്ചരിച്ചു ഇടയ സഹോദരന്മാർക്കായി റമദാനിലെ 17-ാം നോമ്പ് ദിനത്തിലാണ് ഇഫ്താർ സംഗമം ഒരുക്കിയത്.
2026 മാർച്ച് 6 വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം റിയാദിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് എത്തിയ GMF കുടുംബാംഗങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത്. ഓരോ അംഗങ്ങളും കൊണ്ടുവന്ന ഇഫ്താർ ഭക്ഷണ സാധനങ്ങൾ സ്ത്രീകളും കുട്ടികളും ചേർന്ന് പാക്ക് ചെയ്ത് ഇടയ സഹോദരന്മാർക്ക് വിതരണം ചെയ്തു.
സ്ത്രീകൾക്കും കുട്ടികൾക്കും മരുഭൂമിയിലെ ഇടയ താവളങ്ങളും അവരുടെ ജീവിതരീതിയും അടുത്തറിഞ്ഞു കാണാനുള്ള അവസരവും ലഭിച്ചു. മഗ്രിബ് ബാങ്ക് വിളിക്കാനൊരുങ്ങുന്ന സമയത്ത് ഒട്ടകങ്ങളും ആടുകളും മേയ്ക്കുന്ന ഇടയ സഹോദരന്മാരെ അവരുടെ താവളങ്ങളിൽ നിന്ന് വാഹനങ്ങളിലാക്കി ഇഫ്താർ സംഗമ സ്ഥലത്തേക്ക് എത്തിച്ചു.
/filters:format(webp)/sathyam/media/media_files/2026/03/07/ramadan-kit-2026-03-07-15-09-01.jpg)
മഗ്രിബ് ബാങ്ക് വിളിയോടെ എല്ലാവരും ഒന്നിച്ചു ചേർന്ന് ഇഫ്താർ നടത്തി. GMF കുടുംബാംഗങ്ങളും ഇടയ സഹോദരന്മാരും ചേർന്ന ഈ സംഗമം സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഉജ്ജ്വല നിമിഷമായി മാറി. തുടർന്ന് മരുഭൂമിയിൽ തന്നെ മഗ്രിബ് നമസ്കാരവും നടത്തി.
ഇഫ്താറിന് ശേഷം എത്തിയ ഇടയ സഹോദരന്മാർക്ക് GMF റമദാൻ സ്നേഹ കിറ്റുകൾ ചെയർമാൻ റാഫി പാങ്ങോട് വിതരണം ചെയ്തു. കിറ്റുകൾ സ്വീകരിച്ച ശേഷം ഇടയ സഹോദരന്മാരെ അവരുടെ താമസ സ്ഥലങ്ങളിലേക്ക് തിരികെ എത്തിക്കാൻ പ്രത്യേക വാഹന സൗകര്യവും ഒരുക്കിയിരുന്നു.
പരിപാടിയിൽ പങ്കെടുത്ത ഇടയ സഹോദരന്മാർ ഇന്ത്യൻ സമൂഹത്തിന് നന്ദി അറിയിച്ചു. മരുഭൂമിയിൽ ഒറ്റപ്പെട്ട് താമസിക്കുന്ന തങ്ങളെ സമീപിച്ച് റമദാൻ കാലത്ത് ഇത്തരത്തിലുള്ള സ്നേഹ സംഗമം സംഘടിപ്പിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് അവർ പറഞ്ഞു.
പരിപാടി ഏകോപിപ്പിച്ചത് റിയാദ് സെൻട്രൽ കമ്മിറ്റി ട്രഷറർ സജീർ പെരുംകുളം ആയിരുന്നു. റിയാദ് സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ടോം സി. മാത്യു, സുബൈർ കുമ്മൾ, ഷംസുദീൻ (ബാപ്പുക്ക ), നിഷാദ്, നസീർ കുന്നിൽ,ഷബീർ,നുസ്രത് അമ്മഞ്ചേരി ,സജ്ന സജീർ, റംലത്തു ബീവി,ഹനിത്രി, നിസാം, ബിനോയ്, റിയാസ് പാലക്കാട്, നിസ കല്ലമ്പലം, റൂബി ടോം, ഷാനവാസ് വെമ്പിളി. സബീർ. എന്നിവരും മറ്റ് GMF അംഗങ്ങളും പങ്കെടുത്തു.
/filters:format(webp)/sathyam/media/media_files/2026/03/07/bcfdf35b-3a22-4ebe-9f10-5ee4ff7de9c6-2026-03-07-15-09-40.jpg)
GMF വർഷംതോറും റമദാൻ മാസത്തിൽ അരി, പഞ്ചസാര, തേയില, ഉപ്പ്, മസാലപ്പൊടികൾ, ഓട്സ്, എണ്ണ, ഈത്തപ്പഴം തുടങ്ങിയവ ഉൾപ്പെടുത്തിയ കിറ്റുകൾ തയ്യാറാക്കി വിതരണം ചെയ്യാറുണ്ട്. ചില ക്യാമ്പുകളിലേക്ക് ഇഫ്താർ ഭക്ഷണ കിറ്റുകളും നേരിട്ട് എത്തിച്ച് വിതരണം ചെയ്യുന്നതായും സംഘടന അറിയിച്ചു.
റമദാനിലെ മുപ്പത് ദിവസങ്ങളിലും വിവിധ ഇടങ്ങളിലെ അർഹരായ ആളുകളിലേക്ക് നേരിട്ട് റമദാൻ കിറ്റുകൾ എത്തിക്കുന്ന പ്രവർത്തനങ്ങൾ തുടരുന്നുവെന്ന് GMF ചെയർമാൻ റാഫി പാങ്ങോട് അറിയിച്ചു. GCC രാജ്യങ്ങളിലെ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ റമദാൻ കിറ്റ് വിതരണം, ഇഫ്താർ സംഗമങ്ങൾ, അത്താഴ വിരുന്നുകൾ എന്നിവയും സംഘടിപ്പിച്ചുവരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us