/sathyam/media/media_files/2026/02/26/images-2026-02-26-08-08-39.jpg)
റിയാദ് : പ്രവാസികൾ കടുത്ത പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. പാസ്പോർട്ട് കാലാവധി അവസാനിക്കാനിരിക്കുന്ന നിരവധി പ്രവാസികൾക്ക് വി.എഫ്.എസ് ഓഫീസിൽ പാസ്പോർട്ട് പുതുക്കുന്നതിനുള്ള അപോയിൻ്റ്മെൻ്റുകൾ ലഭ്യമല്ലാത്തത് ബുദ്ധിമുട്ടിന് കാരണമാകുന്നു.
വിസ പുതുക്കൽ , എക്സിറ്റ് , റീ എൻട്രി അനുമതി , ഇഖാമ പുതുക്കൽ , യാത്രാ പദ്ധതികൾ എന്നിവ നടത്താനാകാതെ പോകുന്ന സാഹചര്യമാണ്. പ്രവാസികളുടെ അവധി അവസരങ്ങൾ നഷ്ട്ടപെടുകയും യാത്ര റദ്ദാക്കുന്നതിലൂടെ സാമ്പത്തിക നഷ്ട്ടമുണ്ടാക്കുകയും ചെയ്യുന്നു. ഇഖാമ പുതുക്കുന്നതിൽ തടസങ്ങൾ ഉണ്ടാകുന്നു .
ഇത് കാരണം തൊഴിൽ സംബന്ധമായ സങ്കീർണതകൾ ഉണ്ടാകുന്നു . കുടുംബങ്ങളിൽ മാനസിക സമ്മർദ്ദവും അനിശ്ചിതത്വവും ഉണ്ടാകുന്നതിന് ഇത് കാരണമാകുന്നു .
വയോധികർ , സ്ത്രീകൾ , കുട്ടികൾ എന്നിവർക്കും വലിയ ബുദ്ധിമുട്ടാണ് ഈ അനിശ്ചിതത്വം സൃഷ്ട്ടിക്കുന്നത്. വിദേശകാര്യമന്ത്രാലയവും എംബസിയും ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തി പ്രവാസികളുടെ ഈ പ്രതിസന്ധി പരിഹരിക്കാൻ ഇടപെടേണ്ടതാണ്.
പാസ്പോർട്ട് പുതുക്കലിനുള്ള അപോയിൻ്റ്മെൻ്റ് സ്ലോട്ടുകളുടെ എണ്ണം വർദ്ധിപ്പിക്കുക , താൽക്കാലികമായി അധിക സർവീസ് കൗണ്ടറുകൾ അല്ലെങ്കിൽ പ്രത്യേക ക്യാമ്പുകൾ തുടങ്ങുക , സ്ലോട്ടുകൾ റിലീസ് ചെയ്യുന്ന സമയക്രമം കൂടുതൽ വ്യക്തമായി അറിയിക്കുക തുടങ്ങിയ പരിഹാര മാർഗങ്ങളും പ്രശ്ന പരിഹാരത്തിനായി പ്രവാസി സമൂഹം മൂന്നോട്ട് വെയ്ക്കുന്നുണ്ട്.
പ്രതിസന്ധി അവസാനിപ്പിക്കാൻ അടിയന്തര ഇടപെടൽ അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നാണ് പ്രവാസി സമൂഹത്തിൻ്റെ ആവശ്യം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us