Advertisment

റിയാദ് ഓ ഐ സി സി പ്രസിഡണ്ടായി കളത്തിൽ സലിം കളക്കര സ്ഥാനമേറ്റു

author-image
റാഫി പാങ്ങോട്
Updated On
New Update
salim kulangara

റിയാദ്. ഓ ഐ  സി സി റിയാദ് സെന്റർ കമ്മറ്റി പ്രസിഡണ്ടായി സലിം കളക്കര ചുമതലയേറ്റു . 2024 കാലയളവിൽ പ്രസിഡണ്ടായി പ്രവർത്തിച്ച  അബ്ദുള്ളാ വല്ലാൻചിറ  പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് സലിം കളക്കര ചുമതലയേറ്റത്.   

Advertisment

 റിയാദിലെ  സാമൂഹിക  രംഗങ്ങളിൽ നിറസാന്നിധ്യവും കോൺഗ്രസ് രാഷ്ട്രീയ രംഗത്ത് സജീവവുമാണ്  സലീം കളക്കര. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കോൺഗ്രസിലെത്തിയ   സലിം  പ്രവാസ ജീവിതകാലത്തും കോൺഗ്രസ് പ്രസ്ഥാനത്തെ വളർത്തുന്നതിന് വേണ്ടി കോൺഗ്രസ് പ്രവാസി പ്രസ്ഥാനമായ ഓ ഐ സി സി  പ്രവർത്തകനായി.

റിയാദ് ഓ ഐ സി സി നേതൃത്വത്തിൽ കോൺഗ്രസ് പ്രസ്ഥാനത്തിൽ പ്രവർത്തിക്കുവാൻ താല്പര്യമുള്ള. പ്രവർത്തകരെ കൊണ്ടുവരുവാൻ ഒരേ മനസ്സോടെ പ്രവർത്തിക്കുകയും. കൂടുതൽ   നല്ല പ്രവർത്തകരെ കണ്ടെത്തുമെന്നും പ്രവാസികളുടെ ഉന്നമനത്തിന് ഒരു കോൺഗ്രസ് പ്രവർത്തകൻ എന്ന രീതിയിൽ മുഖം നോക്കാതെ പ്രവർത്തിക്കുമെന്നും സലീം കളക്കര  പറഞ്ഞു 

 

Advertisment