ഒഐസിസി മക്കാ സെൻട്രൽ കമ്മിറ്റി ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു

New Update
oicc makkah central committee

മക്ക: ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികൾക്ക് മക്കയിൽ ഒഐസിസി മക്കാ സെൻട്രൽ കമ്മിറ്റി ഔപചാരികമായി തുടക്കം കുറിച്ചു. ഒഐസിസി മക്കാ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം മക്ക ഹുസ്സൈനിയായിൽ നടന്ന യോഗത്തിൽ സീനിയർ വൈസ് പ്രസിഡണ്ട് ഹാരിസ് മണ്ണാർക്കാടിനു പ്രസിഡൻ്റ് ഷാനിയാസ് കുന്നികോട്, കേരളത്തിലെ യുഡിഎഫ് സ്ഥാനാർതഥികളുടെ വിജയത്തിനായുള്ള പോസ്റ്റർ നൽകി ഉത്ഘാടനം ചെയ്തു.

Advertisment

കേരളത്തിലെ ഇരുപത് സീറ്റിലും യുഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിനും അത് വഴി കേന്ദ്രത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒരു സുശക്തമായ ഗവണ്മെന്റ് അധികാരത്തിൽ വരുന്നതിനും വേണ്ടി ശക്തമായ പ്രവർത്തനം, വോട്ടറൻമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചും സോഷ്യൽ മീഡിയ വഴി പരമാവധി പ്രചാരണം നടത്തിയും പ്രവർത്തിക്കുന്നതിനും എല്ലാ ജനാധിപത്യ വിശ്വാസികളും മുൻപോട്ടു വരണമെന്നും യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

പ്രസ്തുത യോഗത്തിൽ ജനറൽ സെക്രട്ടറി ഷാജി ചുനക്കര സ്വാഗതം ആശംസിക്കുകയും ചെയ്തു. യോഗത്തിൽ ആശംസകൾ അർപ്പിച്ചു കൊണ്ട് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നിസാം മണ്ണിൽ കായംകുളം, ഹുസൈൻ കല്ലറ, മുഹമ്മദ്‌ ഷാ പോരുവഴി, ഷംനാസ് മീരാൻ മൈലൂർ, അബ്ദുൽ സലാം അടിവാട്, റഫീഖ് വരന്തരപ്പിള്ളി, നിസാ നിസാം, ഷംസ്‌ വടക്കഞ്ചേരി, അബ്ദുൽ കരീം പൂവ്വാർ, ഫിറോസ് എടക്കര, ഷീമാ നൗഫൽ, റോഷ്‌ന നൗഷാദ് കണ്ണൂർ, അബ്ദുൽ കരീം വരന്തരപ്പിള്ളി, അനസ് തേവലക്കര, അബ്ദുൽ ജലീൽ അബറാജ്, സർഫറാസ് തലശ്ശേരി, ഷാജഹാൻ, ഹുസൈൻ കണ്ണൂർ, റിയാസ്, ഷംല ഷംനാസ്, ഹസീന മുഹമ്മദ്‌ ഷാ തുടങ്ങിയവർ സംസാരിച്ചു. നൗഷാദ് തൊടുപുഴ യോഗത്തിന് നന്ദിയും പറഞ്ഞു.

Advertisment