New Update
/sathyam/media/media_files/eGtNRkhlkWkrigqpwspi.jpg)
മക്ക: എസ്‌വൈഎസ് (സുന്നീ യുവജന സംഘം) കേരള ഹജ്ജ് സെൽ മുഖേന മക്കയിലെത്തിയ ആദ്യ സംഘത്തിന് ഐസിഎഫ് - ആർഎസ്‌സി വളണ്ടിയർ കോർ പ്രൗഡമായ സ്വീകരണം നൽകി. രണ്ടു സംഘങ്ങളായാണ് ഇത്തവണ എസ്‌വൈഎസ് കേരള തീർത്ഥാടകരെ കൊണ്ടുവരുന്നത്. ഡോ. മുഹമ്മദ് കുഞ്ഞു സഖാഫിയുടെ നേതൃത്വത്തിലുള്ള ആദ്യ സംഘമാണ് ഞായറാഴ്ച ജിദ്ദ വഴി മക്കയിൽ എത്തിച്ചേർന്നത്.
Advertisment
മക്കയിലെ അജ് യാദ് മസാഫിയിലുള്ള അൽ മകാരിം ഹോട്ടലിലാണ് എസ്‌വൈഎസ് ഹജ്ജ് സംഘത്തിന് താമസം ഒരുക്കിയിട്ടുള്ളത്. ഹനീഫ് അമാനി, ജമാൽ കക്കാട്, ഹുസൈൻ ഹാജി, നസീർ കൊടുവള്ളി, നൗഫൽ തലശ്ശേരി, ഫൈസൽ സഖാഫി, ഷാജൽ മടവൂർ, വൈ പി റഹീം, റാഷിദ് ഹിഷാമി, സുഹൈൽ സഖാഫി, മുഹമ്മദ് അലി വലിയോറ, സുഹൈർ കോതമംഗലം, അബ്ദു വേങ്ങര, നാസർ തച്ചമ്പൊയിൽ, റാഷിദ് നിസാമി എന്നിവർ ഹജ്ജ് സംഘത്തിന് നൽകിയ വരവേൽപ്പിന് നേതൃത്വം നൽകി.