Advertisment

സൗദി അറേബ്യയിൽ അനുമതിയില്ലാതെ മതപരമായ ആഘോഷങ്ങൾ നടത്തിയ മലയാളി സംഘടനാ നേതാക്കളെയും മൗലവിമാരെയും നാടുകടത്തി

മതപരമായിട്ടുള്ള പ്രോഗ്രാമുകൾ നടത്തണമെങ്കിൽ കൃത്യമായി സൗദി ഇസ്ലാമിക മന്ത്രാലയത്തെ രേഖാമൂലം ബോധ്യപ്പെടുത്തണം. സൗദി മന്ത്രാലയം അനുമതി നൽകുന്ന ഇസ്ലാമിക പ്രോഗ്രാമുകൾ മാത്രമേ ഇവിടെ നടത്തുവാൻ പാടുള്ളൂ.

New Update
saudi arabian police

സൗദി അറേബ്യ: സൗദി അറേബ്യയിൽ അനുമതിയില്ലാതെ മതപരമായ ആഘോഷങ്ങൾ നടത്തിയ മലയാളി സംഘടനാ നേതാക്കളെയും മൗലവിമാരെയും നാടുകടത്തി. മതപരമായ പരിപാടികൾ നടത്തുന്നതിനും സംഘടിപ്പിക്കുന്നതിനും ഇവിടെ വിലക്കുള്ളതാണ്.

Advertisment

മതപരമായിട്ടുള്ള പ്രോഗ്രാമുകൾ നടത്തണമെങ്കിൽ കൃത്യമായി സൗദി ഇസ്ലാമിക മന്ത്രാലയത്തെ രേഖാമൂലം ബോധ്യപ്പെടുത്തണം. സൗദി മന്ത്രാലയം അനുമതി നൽകുന്ന ഇസ്ലാമിക പ്രോഗ്രാമുകൾ മാത്രമേ ഇവിടെ നടത്തുവാൻ പാടുള്ളൂ. 

കഴിഞ്ഞദിവസം നാട്ടിലേക്ക് കയറ്റിവിട്ട അഞ്ചു മലയാളികൾ ദമാം മേഖലയിൽ അനുമതി ഇല്ലാതെ ഇസ്ലാമിക പരിപാടി നടത്തുകയും സംഘാടകരെ പിടികൂടുകയാണുണ്ടായത്. വിനോദ പരിപാടികൾക്ക് സൗദി എന്റർടൈൻമെന്റ് അതോറിറ്റിയുടെ അനുമതി വാങ്ങുന്നതിനു വേണ്ടി അംഗീകാരമുള്ള  ഇവന്റ് കമ്പനികളുണ്ട്. അവർക്ക് മാത്രമേ ഇവന്റെ പ്രോഗ്രാമുകൾ നടത്തുവാൻ അനുമതിയുള്ളു.

ഏറ്റവും കൂടുതൽ മലയാളി സംഘടനകൾ ആണ് വിനോദ് പ്രോഗ്രാമുകൾ നടത്താറുള്ളത്. സൗദിയുടെ വിവിധ സ്ഥലങ്ങളിൽ വിനോദ പരിപാടികള്‍ നടത്തിയ സംഘടനാ പ്രതിനിധികളെ അറസ്റ്റ് ചെയ്യുകയും ഇനിയൊരിക്കലും അനുമതിയില്ലാതെ പ്രോഗ്രാമുകൾ ചെയ്യുവാൻ പാടില്ല എന്ന് വാണിംഗ് നൽകി വിട്ടയക്കുകയും ചെയ്തു.  

കുറച്ചുകാലങ്ങൾക്ക് ശേഷം സൗദിയുടെ വിവിധ സ്ഥലങ്ങളിൽ അനുമതി ഇല്ലാതെ ചെറുതും വലുതുമായ പ്രോഗ്രാമുകൾ നടക്കുന്നതായി പ്രത്യേക അന്വേഷണംസംഘം കണ്ടെത്തുകയുണ്ടായി. റസ്റ്റോറന്റ്കൾ, സ്കൂളുകൾ, ഇസ്റാഹ് എന്നിവ കേന്ദ്രീകരിച്ചാണ് നിലവിൽ പരിപാടികള്‍ നടക്കുന്നത്. 

കഴിഞ്ഞ ദിവസം നാടുകടത്തിയ അഞ്ചു സംഘടനാ നേതാക്കന്മാരെയും സൗദി അറേബ്യയിലേക്ക് പ്രവേശനം വിലക്കിയാണ് നാടുകടത്തിയത്. സൗദി അറേബ്യയിൽ വിവിധ സ്ഥലങ്ങളിൽ കൃത്യമായ അനുമതി ഇല്ലാതെ പ്രോഗ്രാമുകൾ നടത്തുന്നത് അന്വേഷിക്കുന്നതിനു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

അനുമതി ഇല്ലാതെ നടത്തുന്ന പ്രോഗ്രാമുകൾ പിടിക്കപ്പെട്ടാൽ വന്‍ പിഴ  ഈടാക്കേണ്ടി വരും. പരിപാടി നടത്തുവാൻ അനുമതി കൊടുത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്യും.

Advertisment