പാണക്കാട് സാദിഖലി തങ്ങളെ സംബന്ധിച്ച "ദി റോൾ മോഡൽ" ഗൾഫ് തല പ്രകാശനം മക്കയിൽ അരങ്ങേറി

New Update
makkah kmcc

മക്ക: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ പരിശുദ്ധ നാട്ടിൽ, "ദി റോൾ മോഡൽ" എന്ന കൃതിയുടെ ജിസിസി തല പ്രകാശനം പ്രൗഡഗംഭീരമായി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ജീവിതത്തിൽ നിന്നുള്ള മാതൃകാപൂർണമായ സംഭവങ്ങൾ ഉൾക്കൊള്ളുന്നതാണ് "ദി റോൾ മോഡൽ".

Advertisment

മക്കയിലെ പ്രമുഖ വ്യവസായികളും, സാംസ്കാരിക സാമുഹിക രംഗത്തെ ഉന്നതരും പങ്കെടുത്ത ചടങ്ങ്, ആത്മീയതയുടെയും സാഹിത്യപ്രൗഢിയുടെയും സമന്വയമായി. മക്കയിലെ പ്രമുഖ വ്യവസായിയും സൗദി അറേബ്യയിൽ നിരവധി സ്ഥാപനങ്ങളുടെ സാരഥികാരിയുമായ അയ്യുബ് ജമാലിൽ നിന്ന് സൗദി കെഎംസിസി നേഷണൽപ്രസിഡൻ്റ് കുഞ്ഞിമോൻ കാക്കിയ കോപ്പി ഏറ്റുവാങ്ങി.

മക്കയിലെ സ്വദേശി പൗരൻമാരായ യൂസുഫ് ലൈഹെബി, മുഹമ്മത് ഉമേരി, അഹമ്മത് അബ്ദുറസാക്ക്, ഉബൈദുൽ ഫഹമി, അബ്ദുറഹിമാൻ അസീരി, അഹമ്മത്അലി അലീജി, ഹംസ എന്നിവരും പ്രകാശനച്ചടങ്ങിൽ സന്നിഹിതരായിരുന്നു.

"തണലിലേക്ക് മാറാൻ എല്ലാവർക്കും കഴിയും;  എന്നാൽ തണലായ് മാറാൻ ചിലർക്കേ കഴിയൂ.... എല്ലാവരേയും ആ തണലിന്റെ കീഴിൽ ഐക്യപ്പെടുത്തി മുന്നേറണം". എന്ന സന്ദേശമായിരുന്നു "ദി റോൾ മോഡൽ" ഗൾഫ് തല പ്രകാശനത്തിൽ അലയടിച്ചത്.

നാട്ടിൽ വെച്ച് നടത്തിയ പ്രകാശനച്ചടങ്ങിന് ശേഷമുള്ള ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ആദ്യ പതിപ്പ് മുഴുവൻ വായനക്കാർ സ്വന്തമാക്കിയ ദി റോൾ മോഡൽ ലളിതമായ ഭാഷ കൊണ്ടും ഹൃദയത്തിൽ പതിയുന്ന ശൈലി കൊണ്ടും ജനപ്രിയമായി മാറിയിരുന്നു. ജനസേവനത്തിന്റെ വഴികളിലെ വിശുദ്ധി മങ്ങാതെ നിഴലിന്നതിനാൽ സാമൂഹ്യ സേവന തല്പരർക്ക് ഉത്തമ സുഹൃത്തായ ഈ കൃതി മക്കയിലും സമാന സ്വീകാര്യത നേടുകയാണ്.

ഈ കൃതിയിൽ ഒരു കഥാപാത്രമായി പ്രത്യക്ഷപ്പെടുന്ന മക്കയിലെ പ്രശസ്ത സാമൂഹ്യ വ്യക്തിത്വം മുജീബ് പൂക്കോട്ടൂർ സ്വീകരണ ചടങ്ങിൽ തന്റെ അനുഭവങ്ങൾ വിവരിച്ചു. അദ്ദേഹത്തിന് നാട്ടിലെ പ്രകാശനത്തിൽ പങ്കെടുക്കാൻ കഴിയാതെ പോവുകയായിരുന്നു. സാമൂഹ്യ സേവനത്തിൽ അതുല്യ ചരിത്രം രചിച്ചുകൊണ്ടിരിക്കുന്ന കെഎംസിസി പ്രവർത്തകർ പുസ്തകത്തിലെ പേജുകളിൽ നിറഞ്ഞു നിൽക്കുന്നത് അദ്ദേഹം വിവരിച്ചു.

ചടങ്ങിൽ മക്ക കെഎംസിസി നേതാക്കളായ സുലൈമാൻ മാളിയേക്കൽ, മുസ്തഫ മുഞകുളം, എം.സി നാസർ, മുസ്തഫ മലയിൽ, നാസർ ഉണ്യാൽ, സിദ്ദീഖ് കൂട്ടിലങ്ങാടി, സമീർ ബദർ കൊടുക്കര എന്നിവർ പരിപാടികൾക്ക് നേതൃത്വംനൽകി.

Advertisment