Advertisment

ധന്യതയുടെ വാതായനങ്ങൾ തുറന്ന് അലിഫ് ഖുർആൻ മുസാബഖ

പരിശുദ്ധിയുടെ പുണ്യദിനങ്ങളെ കൂടുതൽ സമ്പന്നമാക്കി അലിഫ് ഇൻ്റർനാഷണൽ സ്കൂൾ സംഘടിപ്പിച്ച അഞ്ചാം എഡിഷൻ ഖുർആൻ മുസാബഖ   ശ്രദ്ധേയമായി

New Update
alif

റിയാദ്: പരിശുദ്ധിയുടെ പുണ്യദിനങ്ങളെ കൂടുതൽ സമ്പന്നമാക്കി അലിഫ് ഇൻ്റർനാഷണൽ സ്കൂൾ സംഘടിപ്പിച്ച അഞ്ചാം എഡിഷൻ ഖുർആൻ മുസാബഖ   ശ്രദ്ധേയമായി. ഇസ്ലാമിക് ഡിപ്പാർട്ട്മെന്റിന് കീഴിൽ എല്ലാവർഷവും റമദാൻ മാസത്തിൽ സംഘടിപ്പിക്കുന്ന ഖുർആൻ പാരായണ മത്സരമാണ് മുസാബഖ.

Advertisment

ഖുർആനിക സൂക്തങ്ങൾ നിയമാനുസൃതമായി പാരായണം ചെയ്യുന്നതിനുള്ള ശാസ്ത്രീയ പരിശീലനവും പ്രത്യേക മാർഗനിർദ്ദേശവും ലഭിച്ചവരായിരുന്നു മത്സരാർത്ഥികൾ. മൂന്ന് വിഭാഗങ്ങളിലായി ഒന്നാം റൗണ്ടിലും രണ്ടാം റൗണ്ടിലും വിജയിച്ച് യോഗ്യത നേടിയ മത്സരാർത്ഥികളാണ് ഫൈനലിൽ മത്സരിച്ചത്.

കാറ്റഗറി ഒന്നിൽ ആയിഷ സമീഹയും കാറ്റഗറി രണ്ടിൽ  ശൈഖ് മുഹമ്മദ് സെെനും കാറ്റഗറി മൂന്നിൽ  ആയിഷ ലാമിയയും   ഒന്നാം സ്ഥാനം നേടി. ബുഷ്റ അബ്ദുൽ ഖുദൂസ് , ഇനായ ഹകീം, ഫാത്തിമ അഫ്സൽ, മുഹമ്മദ് ഹോജ , നിഹാദ് ഷബീർ, ഹന ഫാത്തിമ എന്നിവരാണ് മറ്റു വിജയികൾ.

ശൈഖ് അബ്ദുൽ ഖുദ്ദൂസ്, ആഷിഫ് നഈമി, ആയിഷാ അബ്ദുൽ മജീദ് എന്നിവർ ജൂറി അംഗങ്ങളായി.

പരിപാടിയിൽ പ്രിൻസിപ്പൽ അബ്ദുൽ മജീദ് അധ്യക്ഷതവഹിച്ചു. അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് ഡയറക്ടർ ലുഖ്‌മാൻ അഹമ്മദ് ഉദ്‌ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത്, ഹെഡ്മിസ്ട്രസ് ഹമീദാ ബാനു എന്നിവർ സംബന്ധിച്ചു.

Advertisment