Advertisment

റാഫി പെരിങ്ങാല ചികിത്സാ സഹായ ഫണ്ടിലേക്കുള്ള ഒ ഐ സി സി മക്കാ സെൻട്രൽ കമ്മിറ്റി വിമൻസ് വിംഗ് സ്വരൂപിച്ച ഫണ്ട് കൈമാറി

റാഫി പെരിങ്ങാലയുടെ തുടർ ചികിത്സയുമായി ബന്ധപ്പെട്ട്   ഒ ഐ സി സി മക്കാ സെൻട്രൽ കമ്മിറ്റി വനിതാ വിഭാഗം പ്രവർത്തകർ സ്വരൂപ്പിച്ച തുക  പൊതുപരിപാടിയിൽ വെച്ച് കൈമാറി.

New Update
rafi peringala

മക്ക:  കിഡ്‌നി  മാറ്റിവെക്കൽ ശസ്ത്രക്രിയയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന യൂത്ത് കോൺഗ്രസ്സ് ആലപ്പുഴ ജില്ലാ കമ്മിറ്റി ഭാരവാഹി റാഫി പെരിങ്ങാലയുടെ തുടർ ചികിത്സയുമായി ബന്ധപ്പെട്ട്   ഒ ഐ സി സി മക്കാ സെൻട്രൽ കമ്മിറ്റി വനിതാ വിഭാഗം പ്രവർത്തകർ സ്വരൂപ്പിച്ച തുക  പൊതുപരിപാടിയിൽ വെച്ച് കൈമാറി.

Advertisment

ഒ ഐ സി സി മക്കാ സെൻട്രൽ കമ്മിറ്റി സംഭരിക്കുന്ന  സഹായ നിധിയിലേക്കുള്ള വിഹിതം  സാമൂഹ്യപ്രവർത്തകയും സാഹിത്യകാരിയും കെ പി സി സി വൈസ് പ്രസിഡന്റ്‌  ടി. സിദ്ധീഖിന്റെ പത്നിയുമായ ഷറഫുന്നിസ സിദ്ധീഖ്  ആണ് തുക കൈമാറിയത്.   സെൻട്രൽ കമ്മിറ്റി ജീവകാരുണ്യ വിഭാഗം കോ കോർഡിനേറ്റർ അബ്ദുൽ കരീം വരന്തരപ്പി  കൈപറ്റി.   ഒ ഐ സി സി മക്കാ സെൻട്രൽ കമ്മിറ്റി വനിതാ വിഭാഗം സംഘടിപ്പിച്ച  ചടങ്ങിൽ  വെച്ചായിരുന്നു  തുക കൈമാറ്റം.

ഒ ഐ സി സി മക്കാ സെൻട്രൽ കമ്മിറ്റി വനിതാ വിഭാഗത്തിന്റെ സന്നദ്ധ സേവന ജീവകാരുണ്യ രംഗത്തേയും ആരോഗ്യ മേഖലയിലേയും സഹായ പ്രവർത്തനങ്ങൾ വളരേ മികച്ചതും മാതൃകാ പരവും അല്ലാഹുവിന്റെ അതിഥികളായി മക്കയിൽ എത്തിച്ചേരുന്ന മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർക്കും മറ്റ് രാജ്യക്കാർക്കും ഏറെ ആശ്വാസം പകരുന്നതാണെന്നും മുഖ്യപ്രഭാഷണം നടത്തിയ ഷറഫുന്നിസ സിദ്ധീഖ് അഭിപ്രായപ്പെട്ടു.   

ചടങ്ങിൽ ഒഐസിസി മക്കാ സെൻട്രൽ കമ്മിറ്റി വനിതാ വിഭാഗം പ്രസിഡന്റ്‌ ശ്രീമതി ഷംലാ ഷംനാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹസീന മുഹമ്മദ്‌ ഷാ സ്വാഗതം ആശംസിക്കുകയും ചെയ്തു.    വനിതാ വിഭാഗം നേതാക്കളായ നിസാ നിസാം, റോഷ്‌ന നൗഷാദ്, ഷബാന ഷാനിയാസ്, ജസീന അൻവർ, മിസിരിയ റഫീഖ് തുടങ്ങിയവർ സംസാരിച്ചു.

Advertisment