Advertisment

മുസ്‌രിസ് ഈദ് നൈറ്റ്‌ സംഘടിപ്പിച്ചു

കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലുമുള്ളവരുടെ ജിദ്ദയിലെ കൂട്ടായ്മയായ മുസ്‌രിസ് പ്രവാസി ഫോറം "മുസ്‌രിസ് ഈദ് നൈറ്റ്‌ " സംഘടിപ്പിച്ചു. വിവിധ ഫണ്ണി ഗയിമുകൾ കാണികളെ ആവേശഭരിതരാക്കി.

New Update
muziris eid night

ജിദ്ദ:   കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലുമുള്ളവരുടെ ജിദ്ദയിലെ കൂട്ടായ്മയായ മുസ്‌രിസ് പ്രവാസി ഫോറം "മുസ്‌രിസ് ഈദ് നൈറ്റ്‌ " സംഘടിപ്പിച്ചു.  ഹയ്യ് സാമിറിലെ വില്ലയിൽ വൈകീട്ട് 4മുതൽ മുസ്‌രിസിലെ ഗായകൻ ഇസ്മായിൽ ഇടപുള്ളിയുടെ ഭക്തിഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ വിവിധ സരസ  ഗെയിംസ്കളും ഗാനസന്ധ്യയും അരങ്ങേറി.  സ്ത്രീകളും കുട്ടികളുമടക്കം പ്രായഭേദമന്യേ മുഴുവൻ അംഗങ്ങളും പങ്കെടുത്ത വിവിധ ഫണ്ണി ഗയിമുകൾ കാണികളെ ആവേശഭരിതരാക്കി.

Advertisment

തുടർന്ന് കൾച്ചറൽ ജോയിന്റ് സെക്രട്ടറി സഗീർ പുതിയകാവ് നയിച്ച  ഗാനസന്ധ്യയിൽ മുസ്‌രിസ് കുടുംബത്തിലെ ഗായകരായ ഇസ്മായിൽ ഇടപുള്ളി, സജിത്ത് മതിലകം, ഷിനോജ്, റഫീഖ് വടമ, സന്തോഷ്‌ , ബിന്ദു ഉദയൻ,സൈന അബൂബക്കർ, റയ്ഹാനാ ഷഫീഖ്, അഫ്ര അബൂബക്കർ, ഹന ഖദീജ, ഇർഷാദ് എന്നിവർ ഗാനങ്ങളാലപിച്ചു. 

muziris eid night1

വനിതാ വിഭാഗം പ്രസിഡന്റ്‌ സുമീത അബ്ദുൽ അസീസ് ഈദ് ആഘോഷത്തിനായി തയ്യാറാക്കിയ ഈദ് സ്പെഷ്യൽ കേക്ക് അന്നേ ദിവസം വിവാഹ വാർഷികം ആഘോഷിക്കുന്ന മുസ്‌രിസ് കുടുംബാoഗം ഷമീറും കുടുംബവും, ജന്മദിനമാഘോഷിക്കുന്ന  ഹൈഫ ഫാത്തിമയും ചേർന്ന് വിതരണം ചെയ്തു. അർദ്ധരാത്രി വരെ നീണ്ടു നിന്ന ഈദ് നൈറ്റിൽ സെക്രട്ടറി സഫറുള്ള സ്വാഗതവും കൾച്ചറൽ സെക്രട്ടറി ഉദയൻ വലപ്പാട് നന്ദിയും പറഞ്ഞു. 

മുഹമ്മദ്‌ സാലി, നവാസ് കൈപ്പമംഗലം, ജമാൽ വടമ, റഷീദ് പതിയാശ്ശേരി,സുമീത അസീസ്, ബിന്ദു ഉദയൻ എന്നിവർ നേതൃത്വം നൽകി.

Advertisment