Advertisment

റിയാദ് അലിഫ് സ്കൂളിൽ പ്രതിഭാ സംഗമം "ഇൻസ്പെയർ '24"

രണ്ടുദിവസങ്ങളിലായി നടന്ന സംഗമം ഓൾ ഇന്ത്യ യുണൈറ്റഡ് സൊസൈറ്റി ചെയർമാൻ ഡോ. മുഹമ്മദ് അഷ്റഫ് അലി, സ്കൈ ടോക്  ചെയർമാൻ ഇബ്രാഹിം സുബ്ഹാൻ എന്നിവർ ഉദ്ഘാടനം ചെയ്തു

New Update
alif1

റിയാദ് :   വിദ്യാഭ്യാസ മേഖലയിൽ വേറിട്ട മാതൃക ലക്ഷ്യം വെച്ച്  മുന്നേറുന്ന അലിഫ് ഇൻ്റർനാഷണൽ സ്കൂളിൽ  "ഇൻസ്പെയർ '24, അലിഫ് പ്രതിഭാ സംഗമം" അരങ്ങേറി.   2023-24 അധ്യയന വർഷത്തെ കെ ജി മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള  ഗ്രേഡുകളിൽ നിന്ന് ഒന്ന് രണ്ട്, മൂന്ന് സ്ഥാനം നേടിയ 115 വിദ്യാർത്ഥികളെയാണ് പ്രതിഭാ സംഗമത്തിൽ അലിഫ് മാനേജ്മെൻ്റ് പ്രതിനിധികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ആദരിച്ചത്.

Advertisment

രണ്ടുദിവസങ്ങളിലായി നടന്ന സംഗമം ഓൾ ഇന്ത്യ യുണൈറ്റഡ് സൊസൈറ്റി ചെയർമാൻ ഡോ. മുഹമ്മദ് അഷ്റഫ് അലി, സ്കൈ ടോക്  ചെയർമാൻ ഇബ്രാഹിം സുബ്ഹാൻ എന്നിവർ ഉദ്ഘാടനം ചെയ്തു. പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ നൈപുണ്യം തെളിയിച്ച് ഉയർന്ന മാർക്കോട് കൂടി ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ ഇരുവരും അഭിനന്ദിച്ചു.

പരിപാടിയിൽ അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് എക്സിക്യൂട്ടീവ് ഡയറക്ടർ ലുഖ്മാൻ അഹമ്മദ് അധ്യക്ഷത വഹിച്ചു. രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ വിജയികൾ വ്യക്തിഗത അംഗീകാരപത്രവും മെമെൻ്റൊയും ഏറ്റുവാങ്ങി.

ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയ വിജയികൾക്കുള്ള മെമെന്റോയുടേയും അംഗീകാരപത്രവും

സീനിയർ പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ, പ്രിൻസിപ്പൽ അബ്ദുൽ മജീദ്, അസിസ്റ്റൻറ് ഹെഡ്മിസ്ട്രസ് ഫാത്തിമ ഖൈറുന്നിസ, അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി എന്നിവർ വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത് നന്ദി പറഞ്ഞു.

Advertisment