Advertisment

ഇക്കോ വൈബ്: 5000 കേന്ദ്രങ്ങളിൽ പരിസ്ഥിതി സൗഹൃദ സംഗമങ്ങൾ

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കലാലയം സാംസ്‌കാരിക വേദി ഗ്ലോബൽ തലത്തിൽ 5,000 കേന്ദ്രങ്ങളിൽ പരിസ്ഥിതി സൗഹൃദ സംഗമങ്ങൾ സംഘടിപ്പിക്കുന്നു

New Update
eco vibe

ജിദ്ദ:    ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കലാലയം സാംസ്‌കാരിക വേദി ഗ്ലോബൽ തലത്തിൽ 5,000 കേന്ദ്രങ്ങളിൽ പരിസ്ഥിതി സൗഹൃദ സംഗമങ്ങൾ സംഘടിപ്പിക്കുന്നു. ജൂൺ 4 മുതൽ 9 വരെയുള്ള കാലയളവിലാണ് ഇക്കോ വൈബ് എന്ന ശീർഷകത്തിൽ കാമ്പയിൻ നടക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും അനുദിനം വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നാം വസിക്കുന്ന ഭൂമിയും അതിലെ വിഭവങ്ങളും കരുതലോടെ ഉപയോഗിക്കുക എന്നത് സമൂഹത്തെ ബോധവത്കരിക്കുകയാണ് ലക്ഷ്യം. സൗദി വെസ്റ്റിലെ ആയിരം കേന്ദ്രങ്ങളിലാണ് ഇക്കോ വൈബ് നടക്കുന്നത്.

Advertisment

രിസാല സ്റ്റഡി സർക്കിളിന്റെ യൂനിറ്റ് തലങ്ങളിൽ താമസ ഇടങ്ങൾ സന്ദർശിച്ച് പരിസ്ഥിതി ദിനത്തിന്റെയും ശുചിത്വത്തിന്റെയും പ്രാധാന്യവും ക്രമീകരണങ്ങളും ബോധവത്കരിക്കുന്ന സംഗമങ്ങൾ നടക്കും. താമസ കെട്ടിടങ്ങളിലെ പരിമിതമായ സ്ഥലങ്ങളിൽ ചെടികളും പച്ചക്കറികളും സജ്ജീകരിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും പറവകൾക്ക് കുടിക്കാൻ വെള്ളം ഒരുക്കി വെക്കുന്നതിനെ കുറിച്ചും സൗഹൃദ സംഗമങ്ങളിൽ പങ്കുവെക്കും.

ഇക്കോ വൈബ് ക്യാമ്പയിന്റെ ഭാഗമായി സൗദി വെസ്റ്റിൽ വാഗ്മിയും എഴുത്തുകാരനുമായ മുബഷിർ മുഹമ്മദ് (പ്രകൃതിയുടെ പ്രവാചകൻ) പങ്കെടുക്കുന്ന വെബിനാർ, പരിസ്ഥിതി പഠനം, ചെടി നടൽ, നനച്ചുളി, ഫോട്ടോഗ്രാഫി മത്സരം തുടങ്ങിയ വ്യത്യസ്ത പരിപാടികളും അനുബന്ധമായി സംഘടിപ്പിക്കും.

Advertisment