അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Updated On
New Update
/sathyam/media/media_files/7LstxrOBwRF2wPWtNx9j.jpg)
മക്ക: സ്വകാര്യ ഗ്രൂപ്പിൽ വിശുദ്ധ ഹജ്ജിനെത്തിയ മലയാളി ബുധനാഴ്ച മക്കയിൽ മരണപ്പെട്ടു. പാലക്കാട്, ചെർപ്പുളശേരി സ്വദേശി അബ്ബാസ് പല്ലത്ത് (67) ആണ് മരിച്ചത്.
Advertisment
ഭാര്യ ആമിന പല്ലത്ത്, ഭാര്യ സഹോദരൻ എന്നിവരോടൊപ്പം മേയ് 15ന് മക്കയിൽ എത്തിയതായിരുന്നു. ഉംറ നിർവഹിച്ചു വിശ്രമിക്കവേ ശ്വാസതടസത്തെ തുടർന്ന് രണ്ടാഴ്ചയോളമായി മക്ക മെഡിക്കൽ സെൻറർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് അന്ത്യശ്വാസം വലിക്കുകയുമായിരുന്നു.
നിയമനടപടികൾ പൂർത്തീകരിച്ച് മക്കയിൽ ഖബറടക്കം നടത്താനുള്ള ശ്രമങ്ങളിലാണ് മക്കയിലെ ബന്ധുക്കളും സാമൂഹ്യ പ്രവർത്തകരും.