Advertisment

ജുബൈൽ - റിയാദ് റോഡിൽ ട്രക്ക് മറിഞ്ഞ്‌ പഞ്ചാബ് സ്വദേശി മരിച്ചു

ഹർദീപ് സഞ്ചരിച്ചിരുന്ന മെഴ്‌സിഡസ് ട്രക്ക് ഒരു വശത്തേക്ക് മറിയുകയും  അദ്ദേഹം സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയുമായിരുന്നു

New Update
hardeep singh

ജിദ്ദ:   കിഴക്കൻ സൗദിയിലെ വ്യവസായ നഗരമായ ജുബൈലിന്  സമീപം ഉണ്ടായ റോഡപകടത്തിൽ ഒരു ഇന്ത്യൻ പ്രവാസി മരണപ്പെട്ടു.   പഞ്ചാബ്, ലുധിയാന സ്വദേശിയും  ഹർജിന്ദർ സിംഗ് -  ബൽജിന്ദർ കൗർ  ദമ്പതികളുടെ മകനുമായ  ഹർദീപ് സിങ്​ ഡോദരിയ (33) ആണ് മരിച്ചത്.

Advertisment

ഭാര്യ: ബൽജിത് കൗർ.  മക്കൾ:  യുവരാജ് സിങ്​, ജപ്നൂർ കൗർ.

ഹർദീപ് സഞ്ചരിച്ചിരുന്ന മെഴ്‌സിഡസ് ട്രക്ക് ഒരു വശത്തേക്ക് മറിയുകയും  അദ്ദേഹം സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയുമായിരുന്നു.   പുതിയ  ജുബൈൽ -  റിയാദ് റോഡിലാണ് സംഭവം.   സുഹൃത്ത് ഹർയാന്ദർ സിങ്​ ഭട്ട് ആണ് ട്രക്ക് ഓടിച്ചിരുന്നത്.  

ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന്  ഇതിനുള്ള നടപടികൾക്ക്   നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.

Advertisment