Advertisment

ടീം വിസ്‌ഡം രൂപവൽക്കരിച്ചു

രിസാല സ്റ്റഡി സർക്കിൾ ജിദ്ദ സിറ്റി സോണിനു കീഴിൽ  പ്രൊഫഷനുകളായ ആളുകളിലെ കഴിവുകളെ ഉപയോഗപ്പെടുത്തുന്നതിനും അപ്ഗ്രേഡ് ചെയ്യുന്നതിനും താല്പര്യങ്ങളെ കണ്ടെത്താനും പരിശീലനം നടത്താനും നേതൃത്വം നൽകുന്ന ടീം വിസ്ഡം രൂപീകരിച്ചു

New Update
rsc1

ജിദ്ദ:  രിസാല സ്റ്റഡി സർക്കിൾ ജിദ്ദ സിറ്റി സോണിനു കീഴിൽ  പ്രൊഫഷനുകളായ ആളുകളിലെ കഴിവുകളെ ഉപയോഗപ്പെടുത്തുന്നതിനും അപ്ഗ്രേഡ് ചെയ്യുന്നതിനും താല്പര്യങ്ങളെ കണ്ടെത്താനും പരിശീലനം നടത്താനും നേതൃത്വം നൽകുന്ന ടീം വിസ്ഡം രൂപീകരിച്ചു. മഹബ്ബയിൽ നടന്ന സൈബർ സെക്യൂരിറ്റി അവയ്‌ർനസ്‌ ക്ലാസിൽ ആണ് ടീം വിസ്ഡം അംഗങ്ങളെ പ്രഖ്യാപിച്ചത്. സൈബർ ലോകത്തെ സാധ്യതകളും, വ്യത്യസ്ത തരം സെക്യൂരിറ്റി തലങ്ങളെ ക്കുറിച്ചും ക്ലാസ്സിൽ പ്രതിഭാതിക്കയുണ്ടായി. സദസ്സിലുള്ളവരുടെ ആശയങ്ങളും പങ്ക് വെച്ചതിനാൽ പരിപാടി വളരെ ഹൃദ്യമാവുകയും കൂടുതൽ അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കാനും കഴിഞ്ഞു.

Advertisment

 സോൺ വിസ്ഡം സെക്രട്ടറി ആഷിഖ് മാട്ടിൽ ക്ലാസ്സിന് നേതൃത്വം നൽകുകയും നാഷണൽ വിസ്ഡം സെക്രട്ടറി ബഷീർ നൂറാനി ടീം വിസ്ഡ ത്തിന്റെ അനന്ത സാധ്യതകളെയും ഫോക്കസ് ഏരിയ ക്കുറിച്ച് സംസാരിക്കുകയും ചെയ്തു .

തുടർന്ന് പുതിയ ടീം വിസ്ഡം അംഗങ്ങളെ പ്രഖ്യാപിക്കുകയുണ്ടായ് .   ലാൻഡ് മാർക്ക് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സപ്ലൈ ചെയിൻ എക്സിക്യൂട്ടീവ്, ഡാറ്റാ അനലിസ്റ്റുമായ അമീറുൽ ഹഖിനെ തെരെഞ്ഞെടുത്തു. സോൺ വിസ്ഡം സെക്രട്ടറി സൈഫുദ്ധീൻ പുളിക്കൽ സ്വാഗതവും നിയുക്ത ലീഡ് അമീറുൽ ഹഖ് നന്ദിയും പറഞ്ഞു.

Advertisment