Advertisment

ഹാജിമാർക്ക് ഐ സി എഫ് റിയാദ് യാത്രയയപ്പ് നൽകി

വിവിധ ഹംലകളിൽ (ഹജ്ജ് ഏജന്റ്) നിന്ന് ഈ വർഷം ഹജ്ജിനായി പോകുന്നവർക്ക് വേണ്ടിയുള്ള ഹജ്ജ് ക്ലാസിൽ പങ്കെടുത്തവർക്കാണ് യാത്രയയപ്പ്

New Update
icf riyadh

റിയാദ് : പരിശുദ്ധ ഹജ്ജിനായി റിയാദിൽ നിന്നും പുറപ്പെടുന്നവർക്ക് ഐ സി എഫ് റിയാദ് യാത്രയയപ്പ് നൽകി. വിവിധ ഹംലകളിൽ (ഹജ്ജ് ഏജന്റ്) നിന്ന് ഈ വർഷം ഹജ്ജിനായി പോകുന്നവർക്ക് വേണ്ടിയുള്ള ഹജ്ജ് ക്ലാസിൽ പങ്കെടുത്തവർക്കാണ് യാത്രയയപ്പ് നൽകിയത്.

Advertisment

കഴിഞ്ഞ നാലു ആഴ്ചകളായി ഇവർക്ക് ഐ സി എഫ് റിയാദിൻറെ കീഴിലുള്ള അൽ ഖുദ്സ് ഉംറ സർവ്വിസ് 

വക ഹജ്ജ് ക്ലാസുകൾ  പ്രസിഡൻറ് ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫി നടത്തിയിരിന്നു.  

കാന്തപുരം അബൂബക്കർ മുസ്ല്യാർ രചിച്ച,മലയാളത്തിലെ ആധികാരിക ഹജ്ജ് വിശദീകരണ ഗ്രന്ഥമായ "അൽ ഹജ്ജ് "  ഹാജിമാർക്ക് ഉപാഹാരമായി നൽകി. ഐ സി എഫ് നാഷണൽ വിദ്യാഭ്യാസ സമിതി പ്രസിഡന്റ് ഉമർ പന്നിയൂർ ആദ്യ വിതരണം നടത്തി. ഹാജിമാർക്കുള്ള ഐ സി എഫ് റിയാദിന്റെ ഉപഹാരം, ഐ സി എഫ് റിയാദ് സെൻട്രൽ  വിദ്യാഭ്യാസ പ്രസിഡന്റ് ഇസ്മായിൽ സഅദി വിതരണം നടത്തി.

ഐ സി എഫ് സെൻട്രൽ പ്രൊവിൻസ് പ്രസിഡന്റ് നാസർ അഹ്സനി  ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ, റിയാദ് സെൻട്രൽ ദഅവ പ്രസിഡന്റ് അബ്ദുൽ റഹ്മാൻ സഖാഫി ബദിയ അധ്യക്ഷത വഹിച്ചു. ജനറൽ സിക്രട്ടറി അബ്ദുൽ മജീദ് താനാളൂർ സ്വാഗതവും സംഘടനാ കാര്യ സെക്രട്ടറി അസീസ് പാലൂർ നന്ദിയും പറഞ്ഞു.

ക്യാബിനറ്റ് അംഗങ്ങളായ ബഷീർ മിസ്ബാഹി, ഷമിർ രണ്ടത്താണി, ഇബ്രാഹിം കരീം, ലെത്തീഫ് മിസ്ബാഹി, ലെത്തീഫ് മാനിപുരം, ജബ്ബാർ കുനിയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേത്യത്വം നൽകി.

Advertisment