റിയാദ്: സ്പോൺസറുടെ തൊഴിൽ ഇടത്തിൽ നിന്ന് തൊഴിലാളികൾ ചാടിപ്പോകുമ്പോൾ. സ്പോൺസർ ചെയ്യുന്ന ബ്ലോക്കിൽ സിസ്റ്റമായ ഉറൂബിൽപ്പെട്ട് നാട്ടിൽ പോകാൻ കഴിയാതിരുന്ന തിരുവനന്തപുരം സ്വദേശിക്ക് സഹായവുമായി ഷിഫ മലയാളി സമാജം.
ഷിഫ മലയാളിസമാജം അംഗമായിരുന്ന മുഹമ്മദ് റാഫിയാണ് സമാജം സഹായത്താൽ നാട്ടിലെത്തിയത് പ്രസിഡണ്ട് ഫിറോസ് പോത്തൻകോടിൻ്റെ അധ്യക്ഷതയിൽ ചേർന്ന കമ്മിറ്റിയിൽ റാഫിക്കുള്ള സഹായം മധു വർക്കലയിൽ നിന്നും മോഹനൻ കരുവാറ്റ ഏറ്റുവാങ്ങി.
ചടങ്ങിൽ സെക്രട്ടറി സജീർ കല്ലമ്പലം, വർഗീസ് ആളുക്കാരൻ, ബിജു മടത്തറ , അശോകൻ ചാത്തന്നൂർ , ബിനീഷ്, ഉമ്മർ പട്ടാമ്പി , റഹീം പറക്കോട് ,രതീഷ് നാരായണൻ , ബാബു കണ്ണോത്ത്, രജീഷ് ആറളം,ഷാജിത്ത് ചോറോട്, പ്രകാശ് ബാബു വടകര ,സാബു പത്തടി എന്നിവർ പങ്കെടുത്തു