/sathyam/media/media_files/2025/02/08/6tg8AxaucxZJcfG5hAml.jpg)
റിയാദ്: ദാവാദ്മീ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ഏഷ്യൻ രാജ്യങ്ങളും സൗദി അറേബ്യൻ രാജ്യവും സംയുക്തമായി നടത്തിയ സൗഹൃദ സംഗമത്തിൽ സാമൂഹ്യ പ്രവർത്തകരായ റാഫി പാങ്ങോട്, ശിഹാബ് കൊട്ട്കാട്, ഹുസൈൻ ദാവാദ്മീ തുടങ്ങിയവർക്ക് സ്നേഹാദരവ്.
സൗദിയുടെ വിവിധ ഭാഗങ്ങളിൽ വർഷങ്ങളായി സാമൂഹ്യ സേവന രംഗത്ത് പ്രവർത്തിക്കുന്നതിനാണ് ആദരവ് നൽകിയത്. ദുരിതമനുഭവിക്കുന്ന മനുഷ്യരുടെ പ്രതിസന്ധി ഘട്ടങ്ങളിലും. നിയമ കുരുക്കുകളിൽപ്പെട്ടു കിടക്കുമ്പോഴും. ഇന്ത്യൻ എംബസിയുടെ അനുമതിയോടെ വർഷങ്ങളായി സാമൂഹ്യ സേവന രംഗങ്ങളിൽ പ്രവർത്തിക്കുന്ന സാമൂഹ്യപ്രവർത്തകരാണിവർ.
ദാവാദ്മീ പാർക്കിൽ നടന്ന ചടങ്ങുകൾക്ക് ഏഷ്യൻ രാജ്യങ്ങളുടെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ സംഗമ വേദിക്ക് നേതൃത്വം നൽകി. പാർക്കിൽ ആയിരങ്ങൾ ഒത്തുകൂടി. സൗദി അറേബ്യയുടെ സാംസ്കാരിക കാലങ്ങളും ഏഷ്യൻ രാജ്യങ്ങളുടെ സാംസ്കാരികം കലകളും വേദിയിൽ ഉത്സവ വേദിയിൽ ആടി തിമിർത്തു. മലയാളികളുടെ നേതൃത്വത്തിലാണ് മികച്ച പരിപാടികൾ അരങ്ങേറിയത്.