സന്ദർശക വിസയിൽ റിയാദിൽ എത്തിയ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി

New Update
desath riyad

റിയാദ്. സന്ദർശക വിസയിൽ മക്കളുടെ അടുത്ത് എത്തിയ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി റിയാദ് ഹൃദയാഘാതം മൂലം മരണപ്പെട്ടു.

Advertisment

 വിഴിഞ്ഞം തെരുവ് സുറുമി മനസ്സിൽ റഫിയിദ്ധിൻ (65) ആണ് മരിച്ചത് മൂന്നു മാസങ്ങൾക്കു മുമ്പ് ഭാര്യയോടൊപ്പം മക്കളുടെ അടുത്തേക്ക് എത്തിയതാണ്. ഉംറ പൂർത്തിയാക്കി അടുത്താഴ്ച നാട്ടിലേക്ക് മടങ്ങുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഇടയിലാണ് പെട്ടെന്ന് ഹൃദയമുണ്ടായത്. 

 മുഹമ്മദ് മൊയ്തീൻ. ഫാത്തിമ ദമ്പതികളുടെ മകനാണ് റഫിയിദ്ധിൻ . ഭാര്യ ഷിബ ബീഗം. മക്കൾ: മുഹമ്മദ് സനുജ,  മുഹമ്മദ് സജിൻ, ഫാത്തിമ സുറുമി.

 മരുമക്കൾ:  സുഹാന,  ശബാന, ഫാത്തിമ അൻസാരി തുടങ്ങിയവരാണ്. തിരുവനന്തപുരം ആസ്ഥാനമായി പ്രവാസി ലീഗൽ പ്രവർത്തകൻ തല്ഹത് പൂവച്ചൽ അറിയിച്ചതിനെ തുടർന്ന് സാമൂഹ്യ പ്രവർത്തകൻ മുജീബ് കായംകുളം പേപ്പർ വർക്കുകൾ ചെയ്തുകൊണ്ടിരിക്കുകയാണ്

Advertisment