സൗദി മലയാളി സമാജം "സർഗ്ഗപ്രതിഭകൾക്കൊപ്പം" സാഹിത്യ സല്ലാപം സംഘടിപ്പിച്ചു

New Update
5eeea8fc-5487-44b2-9df5-2bb2e3f2651e

ദമ്മാം:   മലയാള സാഹിത്യ - ചലച്ചിത്രരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളുടെ സാന്നിധ്യത്തിൽ അരങ്ങേറിയ "സർഗ്ഗപ്രതിഭകൾക്കൊപ്പം"  സാംസ്കാരിക പ്രവർത്തനങ്ങളിൽ താൽപരായവരുടെ ഇഷ്ടം കവർന്നു.   സൗദി മലയാളി സമാജം ആയിരുന്നു സംഘാടകർ.   

Advertisment

മലയാള ചലച്ചിത്ര അഭിനേതാവ്, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനാണ് ജോയ് മാത്യു,  പ്രശസ്ത എഴുത്തുകാരൻ  ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, പ്രസാധകനും എഴുത്തുകാരനുമായ അമ്മാർ കീഴ്പ്പറമ്പ് എന്നിവരുടെ പങ്കാളിത്തത്തോടെയായിരുന്നു സൗദി മലയാളി സമാജം കാര്യവിചാരം, "സർഗ്ഗപ്രതിഭകൾക്കൊപ്പം" എന്ന നാമധേയത്തോടെയുള്ള  സാഹിത്യ സല്ലാപം.     

മലയാളി സമാജം പ്രസിഡന്റ്  സാജിദ് ആറാട്ടുപുഴ അധ്യക്ഷതയിൽ ദമ്മാം അൽമുന സ്കൂളിൽ വെച്ച് ചേർന്ന പരിപാടി  മൻസൂർ പള്ളൂർ ഉദ്ഘാടനം ചെയ്തു.   സമാജം ദേശീയാധ്യക്ഷൻ മാലിക് മഖ്ബൂൽ ആമുഖഭാഷണം നടത്തി.

ചലച്ചിത്ര എഴുത്തു മേഖലകളിലേക്കുള്ള തന്റെ തുടക്കം, പിന്നീടുള്ള വഴികളിലെ സന്തോഷങ്ങൾ, പ്രതിസന്ധികൾ,  മുന്നോട്ടുള്ള  യാത്രയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ, പ്രതീക്ഷകൾ, കലാകാരന്മാർ അടക്കമുള്ള സാംസ്‌കാരിക പ്രവർത്തകർക്ക്  സമൂഹത്തോട് ഉണ്ടാവേണ്ട പ്രതിബദ്ധത,സ്വന്തം നിലപാടുകൾ എന്നിവയെ കുറിച്ച് സ്വതസിദ്ധമായ ശൈലിയിൽ   ജോയ് മാത്യൂ സദസ്സിനോട് സംസാരിച്ചു.

എഴുത്തു തുടങ്ങുന്നതിലേക്ക് നയിച്ച  സാഹചര്യങ്ങൾ, എഴുതിയ പുസ്തകങ്ങൾ, കഥാപാത്രങ്ങൾ, പ്രവാസവും  എഴുത്തുമായുള്ള അഭേദ്യമായ ബന്ധം, എഴുത്തിന്റെ പുതുകാല സാധ്യതകൾ ഇവയെല്ലാം  ശിഹാബുദീൻ പൊയ്ത്തുംകടവിന്റെ  സംസാരത്തിൽ വിഷയങ്ങളായി.  തന്റെ പത്രപ്രവർത്തനജീവിതത്തെയും, പ്രവാസ ലോകത്ത് നിന്ന് പുറത്തിറങ്ങി ശ്രദ്ധയാകർഷിക്കപ്പെട്ട കൃതികളെക്കുറിച്ചും, എഴുത്തുമേഖലയിലെ സഞ്ചാരത്തേക്കുറിച്ചുമെല്ലാമുള്ള ചിന്തകളും കാഴ്ചപ്പാടുകളുമാണ് അമ്മാർ കീഴ്പ്പറമ്പ് പങ്കുവെച്ചത്.

മലയാളി സമാജത്തിന് നൽകുന്ന നിസ്തുല പ്രോത്സാഹനത്തിനും, സഹകരണത്തിനും പ്രമുഖ വ്യവസായി മുരളി ഊട്ടുകളം,   കവിതാരചനാ  മത്സരത്തിൽ സമ്മാനർഹയായ സീനത്ത് സാജിദ്  എന്നിവർക്കുള്ള  സമാജത്തിന്റെ സ്നേഹാദരവ്  ജോയ് മാത്യൂ സമ്മാനിച്ചു.    മലയാളി സമാജത്തിന്റെ 2026-27 വർഷത്തേയ്ക്കുള്ള അംഗത്വ കാമ്പയിൻ  ഉദ്‌ഘാടനവും അദ്ദേഹം നിർവഹിച്ചു.   ബിജു ഗോകുലം - ഗായത്രി  ദമ്പതികൾക്ക്  ഫോം നൽകിക്കൊണ്ടായിരുന്നു  കാമ്പയിൻ ഉദ്‌ഘാടനം.  

ടി.പി മുഹമ്മദ്,     മുരളി ഊട്ടുകളം, നൗഫൽ പാലക്കോത്ത്, ആലിക്കുട്ടി ഒളവട്ടൂർ, ഡോ. അജി വർഗീസ്, അസ്‌ലം കോളക്കോടൻ, അബ്ദുൽ ഖാദർ  വാണിയമ്പലം, പി.ടി അലവി തുടങ്ങിയവർ ഉൾപ്പെടെ  കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക സാംസ്‌കാരിക സാഹിത്യരംഗത്തെ  നിരവധി പ്രമുഖരായ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തു.   

മലയാളി സമാജം ഭാരവാഹികളായ ആസിഫ് താനൂർ, മുരളീധരൻ, ഫെബിനാ നജ്മുസമാൻ, ലീന ഉണ്ണികൃഷ്‌ണൻ, നജ്മുസ്‍മാൻ, ബിനു പുരുഷോത്തമൻ, ഹുസൈൻ ചമ്പോളിൽ, നസീർ പുന്നപ്ര,  ഷാജു അഞ്ചേരി, ഉണ്ണികൃഷ്ണൻ, ഹുസ്നാ ആസിഫ്, സരള ജേക്കബ്, സഹീർ മജ്ദാൽ , ജോയ് തോമസ്, അനിൽ റഹീമ, ബിജു പൂതക്കുളം, ഷാക്കിറ ഹുസൈൻ,  സബി നസീർ,  നന്ദകുമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

റൗഫ് ചാവക്കാട്, ശ്രീലക്ഷ്മി, ഹമീദ് കാണിച്ചാട്ടിൽ,  നിഖിൽ മുരളീധരൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു.  ഡോ. സിന്ധു ബിനു സ്വാഗതവും ജേക്കബ് ഉതുപ്പ് നന്ദിയും പറഞ്ഞു.

Advertisment