Advertisment

ചാരുംമൂട് സ്വദേശി ഹൃദയാഘാതം മൂലം റിയാദില്‍ നിര്യാതനായി

പ്രഭാത ഭക്ഷണത്തിനുശേഷം സാധനം വാങ്ങുന്നതിനായി പുറത്തേക്ക് പോകാന്‍ തയ്യാറാകുന്നതിനിടയില്‍ കുഴഞ്ഞുവീണ് മരണം സംഭവിക്കുകയായിരുന്നു.

New Update
SURESH

റിയാദ്: ആലപ്പുഴ ചാരുംമൂട് സ്വദേശി സുരേഷ് ദാമോദരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച റിയാദില്‍ ഉള്ള താമസ സ്ഥലത്തു വച്ച് നിര്യാതനായി.

Advertisment

പ്രഭാത ഭക്ഷണത്തിനുശേഷം സാധനം വാങ്ങുന്നതിനായി പുറത്തേക്ക് പോകാന്‍ തയ്യാറാകുന്നതിനിടയില്‍ കുഴഞ്ഞുവീണ് മരണം സംഭവിക്കുകയായിരുന്നു. 


കഴിഞ്ഞ 10 വര്‍ഷമായി സൗദി കാര്‍പ്പറ്റില്‍ ഇലക്ട്രീഷ്യനായി സേവനമനുഷ്ഠിക്കുന്നു. സുരേഷ് ദാമോദരന്‍ ആലപ്പുഴ ചാരുംമൂട് വേടകപ്ലാവ് സ്വദേശിയാണ്. ഭാര്യ സിന്ധു, മകള്‍ ശിവാനി,അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം നാട്ടിലാണ്. 


ബോഡി നാട്ടിലേക്കു കൊണ്ട് പോകുന്നതിനു വേണ്ട ക്രമീകരണം കമ്പനി ഏറ്റെടുത്തു നടത്തുകയും ഇന്ന് രാത്രി ഉള്ള ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ കൊണ്ട് പോകുന്നതും തുടര്‍ നടപടികള്‍ ചാരുംമൂട്ടില്‍ ഉള്ള ഭവനത്തില്‍ നാളെ നടക്കുന്നതാണ് എന്ന് നാട്ടില്‍ നിന്നും കുടുംബം അറിയിച്ചു.

Advertisment