New Update
/sathyam/media/media_files/2025/11/22/img_6988-2025-11-22-18-00-51.jpg)
അബുദാബി : അകാലത്തിൽ മരണപ്പെട്ട അബുദാബി മലയാളി സമാജം അംഗവും പ്രശസ്ത എഴുത്ത്കാരിയുമായിരുന്ന ഡോ. ധനലക്ഷ്മിയുടെ "എനി എത്ര നാൾ " എന്ന കവിതാ സമാഹാരത്തിൻ്റെ പ്രകാശനം സമാജം വനിതാ വിഭാഗം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു.
Advertisment
സമാജം വനിതാ വിഭാഗം കൺവീനർ ലാലി സാംസൻ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ഹരിതം ബുക്സ് പബ്ളിഷർ പ്രകാശൻ തായാട്ട്, എഴുത്ത്കാരി കെ.പി. സുധീരക്ക് നൽകി പ്രകാശനം ചെയ്തു.
സമാജം പ്രസിഡണ്ട് സലിം ചിറക്കൽ അനുസ്മരണ പ്രസംഗം നടത്തി. പ്രവാസി എഴുത്തുകാരൻ മൺസൂർ പള്ളൂർ, വി.പി. എസ്സ് ഗ്രൂപ്പ് എച്ച്.ആർ. ഹെഡ് അനസ്, മാർക്കറ്റിംഗ് മാനേജർ നിവിൻ , സമാജം കോർഡിനേഷൻ വൈസ് ചെയർമ്മാൻ എ.എം. അൻസാർ എന്നിവർ സംസാരിച്ചു.
ലേഡീസ് വിംഗ് ജോ.കൺവീനർ ചിലു സൂസൻ മാത്യു ആമുഖ ഭാഷണം നടത്തി. ലേഡിസ് വിംഗ് ജോ കൺവീനർ ഷീന ഫാത്തിമ സ്വാഗതവും അശ്വതി അഭിലാഷ് നന്ദിയും പറഞ്ഞു. ചടങ്ങിൽ ഡോക്ടറുടെ ബന്ധുക്കളും സുഹൃത്തുക്കളും സമാജം കുടുംബാംഗങ്ങളും മാനേജിംഗ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.
മൊത്തം നാൽപത്തി രണ്ട് കവിതകൾ ഉള്ള പുസ്തകത്തിൽ ഓരോ കവിതയും മരണം മുന്നിൽക്കണ്ടെഴുതിയെന്ന തോന്നലാണ് വായിക്കാരിൽ സൃഷ്ടിക്കുന്നത്.
പത്ത് വർഷത്തിലേറെയായി അബുദാബിയിലുണ്ടായ അവർ വലിയ സൗഹൃദത്തിൻ്റെ ഉടമയും സാംസ്കാരിക പ്രവർത്തകയുമായിരുന്നു.
കണിക്കൊന്ന, കനകമുന്തിരികൾ തുടങ്ങിയ കവിത സമാഹാരങ്ങളും റസിയ പറയാൻ ബാക്കിവെച്ചത്, ഇനി അപൂർവ ഉറങ്ങട്ടെ എന്നീ നോവലുകളും ഡോ. ധനലക്ഷ്മിയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്.

/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us