/sathyam/media/media_files/R5n1XCYg97l386SiE8RU.jpg)
മദീന: ഹജ്ജ് തിരക്ക് ദിനം പ്രതി വർദ്ധിച്ചു കൊണ്ടിരിക്കേ മദീനയിലെ റൗളാ ശരീഫിൽ എത്തുന്നവർക്കുള്ള സമയ ക്രമീകരണം അധികൃതർ പരിഷ്കരിച്ചു. ഇതനുസരിച്ച്, സന്ദർശകർക്കും തീർഥാടകർക്കും റൗള എന്ന പ്രവാചകന്റെ പുണ്യകുടീരത്തിന് ചാരത്ത് പ്രാത്ഥിക്കാനുള്ള സമയം പത്തു മിനുട്ട് മാത്രം എന്നാക്കി കുറച്ചു. നേരത്തെ ഇത് അര മണിക്കൂർ ആയിരുന്നു സമയം.
സൗദി ഹജ്ജ് - ഉംറ മന്ത്രാലയത്തിന്റെ "നുസ്‌ക്" പ്ലാറ്റഫോം വഴി പെർമിറ്റ് എടുക്കുന്നവർക്ക് മാത്രമായിരിക്കും റൗളാ പ്രവേശനം.
തീർഥാടകർ പെർമിറ്റിലെ തീയതിയും സയമവും കൃത്യമായി പാലിക്കണമെന്നും പെർമിറ്റിൽ കാണിച്ച സമയത്തിനും അര മണിക്കൂർ മുമ്പെങ്കിലും റൗള ശരീഫിനടുത്ത് റിപ്പോർട്ട് ചെയ്യണമെന്നും ഇരുഹറം പരിപാലന ജനറൽ അതോറിറ്റി വിശ്വാസികളെ ഓർമപ്പെടുത്തി. പെർമിറ്റ് ലഭിച്ചവർക്ക് അനുവദിക്കപ്പെട്ട സമയത്ത് എത്താൻ കഴിയുന്നില്ലെങ്കിൽ മുൻകൂട്ടി പെർമിറ്റ് റദ്ദാക്കണം. ഇല്ലെങ്കിൽ മറ്റൊരു സമയത്തേക്ക് നുസുക് ആപ്ലിക്കേഷൻ വഴി പെർമിറ്റ് ലഭിക്കാൻ ഒരു വർഷം വരെ കാത്തിരിക്കേണ്ടിവരുമെന്നും ഇരുഹറം കാര്യാലയ ജനറൽ അതോറിറ്റി അറിയിച്ചു.
റൗള ശരീഫ് സന്ദർശനത്തിനുള്ള പെർമിറ്റ് വർഷത്തിൽ ഒരു തവണ മാത്രമേ ലഭിക്കുകയുള്ളൂ എന്നും അധികൃതർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us