Advertisment

യുഎഇയിൽ പെട്രോൾ, ഡീസൽ വില വർധിച്ചു. പുതിയ നിരക്കുകൾ ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ

രണ്ട് മാസത്തിന് ശേഷമാണ് യുഎഇയിൽ ഇന്ധന വില വർധിക്കുന്നത്.

author-image
ഗള്‍ഫ് ഡസ്ക്
New Update
petrol-price

അബുദാബി: ഫെബ്രുവരി മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ. രണ്ട് മാസത്തിന് ശേഷമാണ് യുഎഇയിൽ ഇന്ധന വില വർധിക്കുന്നത്. യുഎഇ ഇന്ധനവില നിർണയ സമിതിയാണ് പെട്രോൾ, ഡീസൽ വില തീരുമാനിക്കുന്നത്. 

Advertisment

പുതിയ ഇന്ധനവില ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും. ഫെബ്രുവരി ഒന്ന് മുതലാണ് പുതിയ ഇന്ധനവില പ്രാബല്യത്തിൽ വരുന്നത്. 

പുതിയ ഇന്ധനവില അനുസരിച്ച് സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.74 ദിർഹമാണ്. ജനുവരി മാസം 2.61 ദിർഹമായിരുന്നു. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.63 ദിർഹമാണ് പുതിയ നിരക്ക്. 

നിലവിൽ 2.50 ദിർഹമാണ്. ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.55 ദിർഹമാണ് ഫെബ്രുവരി മാസത്തെ നിരക്ക്. ജനുവരിയിൽ 2.43 ദിർഹം ആയിരുന്നു. ഡീസൽ ലിറ്ററിന് 2.82 ദിർഹം ആണ് നിരക്ക്. നിലവിൽ ഇത് 2.68 ദിർഹം ആണ്. 

 


 


 

Advertisment