Advertisment

ജ​ബ​ൽ​അ​ലി സ്​​റ്റേ​ഷ​നി​ൽ മാ​റി​ക്ക​യ​റേ​ണ്ട; ഇനി മു​ത​ൽ യാ​ത്ര എ​ളു​പ്പം

മെ​ട്രോ​യു​ടെ റെ​ഡ്​ പാ​ത​യി​ൽ ത​ട​സ്സ​മി​ല്ലാ​ത്ത യാ​ത്ര​ക്ക്​ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​താ​ണ്​ പ​ദ്ധ​തി

New Update
Jabal Ali Station

ദു​ബൈ: മെ​ട്രോ റെ​ഡ്​ ലൈ​നി​ൽ യു.​എ.​ഇ എ​ക്സ്​​ചേ​ഞ്ച്​ ഭാ​ഗ​​ത്തേ​ക്കും തി​രി​ച്ചും യാ​ത്ര ചെ​യ്യു​ന്ന​വ​ർ ജ​ബ​ൽ​അ​ലി സ്​​റ്റേ​ഷ​നി​ൽ നി​ന്ന്​ തി​ങ്ക​ളാ​ഴ്ച മു​ത​ൽ മാ​റി​ക്ക​യ​റേ​ണ്ട​തി​ല്ല. ട്രെ​യി​നു​ക​ൾ​ക്ക്​ യു.​എ.​ഇ എ​ക്സ്​​ചേ​ഞ്ച്​ ഭാ​ഗ​​ത്തേ​ക്കും എ​ക്​​സ്​​പോ 2020 ഭാ​ഗ​ത്തേ​ക്കും വ്യ​ത്യ​സ്ത സ​ർ​വി​സു​ക​ളു​ണ്ടാ​കും. 

Advertisment

ഇ​ബ്​​ൻ ബ​ത്തൂ​ത്ത വ​ഴി യു.​എ.​ഇ എ​ക്സ്​​ചേ​ഞ്ച്​ ഭാ​ഗ​ത്തേ​ക്ക്​ യാ​ത്ര ചെ​യ്യേ​ണ്ട​വ​ർ​ക്ക്, യു.​എ.​ഇ എ​ക്സ്​​ചേ​ഞ്ചി​ലേ​ക്ക്​ നേ​രി​ട്ടും ദ ​ഗാ​ർ​ഡ​ൻ​സ്​ വ​ഴി എ​ക്സ്​​പോ 2020ലേ​ക്ക്​ യാ​ത്ര ചെ​യ്യേ​ണ്ട​വ​ർ​ക്ക്​ നേ​രി​ട്ടും സ​ർ​വി​സു​ക​ളു​ണ്ടാ​കും. ജ​ബ​ൽ അ​ലി സ്​​റ്റേ​ഷ​നി​ൽ ‘വൈ’ ​ജ​ങ്​​ഷ​ൻ രൂ​പ​പ്പെ​ടു​ത്തി​യാ​ണ്​ യാ​ത്ര എ​ളു​പ്പ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. മെ​ട്രോ​യു​ടെ റെ​ഡ്​ പാ​ത​യി​ൽ ത​ട​സ്സ​മി​ല്ലാ​ത്ത യാ​ത്ര​ക്ക്​ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​താ​ണ്​ പ​ദ്ധ​തി.

ദു​ബൈ മെ​ട്രോ ഓ​പ​റേ​റ്റ​ർ​മാ​രാ​യ കി​യോ​ലി​സ്​ ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ച്​ ട്രെ​യി​നു​ക​ളു​ടെ സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റം വ​രു​ത്തി​യാ​ണ്​ പു​തി​യ രീ​തി ന​ട​പ്പി​ലാ​ക്കു​ക. റെ​ഡ്​ ലൈ​നി​ലൂ​ടെ പോ​കു​ന്ന ട്രെ​യി​നു​ക​ൾ പ​ദ്ധ​തി ന​ട​പ്പാ​കു​ന്ന​തോ​ടെ ഇ​ട​വി​ട്ട സ​മ​യ​ങ്ങ​ളി​ൽ യു.​എ.​ഇ എ​ക്സ്​​ചേ​ഞ്ച്​ ഭാ​ഗ​​ത്തേ​ക്കും എ​ക്​​സ്​​പോ 2020 ഭാ​ഗ​ത്തേ​ക്കും സ​ർ​വി​സ്​ ന​ട​ത്തും. 

അ​തോ​ടൊ​പ്പം യു.​എ.​ഇ എ​ക്സ്​​ചേ​ഞ്ച്​ സ്​​റ്റേ​ഷ​നി​ൽ നി​ന്നും എ​ക്​​സ്​​പോ 2020 സ്​​റ്റേ​ഷ​നി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന ട്രെ​യി​നു​ക​ൾ ത​ട​സ​മി​ല്ലാ​തെ സെ​ന്‍റ​ർ പോ​യ​ൻ​റ്​ സ്​​റ്റേ​ഷ​നി​ലേ​ക്ക്​ സ​ഞ്ച​രി​ക്കും. യാ​ത്ര​ക്കാ​രു​ടെ കാ​ത്തി​രി​പ്പ്​ സ​മ​യം കു​റ​ക്കു​ന്ന​തി​നൊ​പ്പം ജ​ബ​ൽ അ​ലി സ്​​റ്റേ​ഷ​നി​ലെ ജ​ന​ത്തി​ര​ക്ക്​ കു​റ​ക്കാ​നും പ​ദ്ധ​തി ഉ​പ​കാ​ര​പ്പെ​ടും. പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന്​ മു​മ്പും ശേ​ഷ​വും സ്​​റ്റേ​ഷ​നു​ക​ളി​ൽ പു​തി​യ മാ​റ്റം യാ​ത്ര​ക്കാ​രെ പ​ഠി​പ്പി​ക്കു​ന്ന​തി​ന്​ പ്ര​​ത്യേ​കം ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Advertisment