ഖ്വാജ ഗസല്‍ ഈവ് 25  പോസ്റ്റര്‍ പ്രകാശനം ചെയ്തു

പോസ്റ്റര്‍ പ്രകാശനം കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി യും  ബനിയാസ് സ്‌പൈക്ക് എംഡി കുറ്റൂര്‍ അബ്ദുറഹ്മാന്‍ ഹാജിയും ചേര്‍ന്ന് നിര്‍വ്വഹിച്ചു.

New Update
353535555

അബുദാബി: ഗരീബ് നവാസ് ഖ്വാജ മുഈനുദ്ധീന്‍ ചിശ്തി അജ്മീര്‍  തങ്ങളുടെ ഉറൂസിനോട് അനുബന്ധിച്ച്  യെസ് ഇന്ത്യ ഫൗണ്ടേഷന്‍ അബുദാബി ചാപ്റ്റര്‍ ജനുവരി 10ന് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിക്കുന്ന ഖ്വാജ ഗസല്‍ ഈവ് 25 പ്രോഗ്രാമിന്റെ ഒഫീഷ്യല്‍ പോസ്റ്റര്‍ പ്രകാശനം കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി യും  ബനിയാസ് സ്‌പൈക്ക് എംഡി കുറ്റൂര്‍ അബ്ദുറഹ്മാന്‍ ഹാജിയും ചേര്‍ന്ന് നിര്‍വ്വഹിച്ചു.

Advertisment

ഗരീബ് നവാസ് അജ്മീര്‍ മൗലിദ് പാരായണം ഖ്വാജ തങ്ങള്‍ അനുസ്മരണ പ്രഭാഷണം ഡോക്യുമെന്ററി പ്രദര്‍ശനം ഖവാലി മത്സരം കൂടാതെ പൊതു ജനങ്ങള്‍ക്കായി മെഗാ ഒണ്‍ലൈന്‍ ക്വിസ് മത്സരം തുടങ്ങി വിവിധ പരിപാടികള്‍ ഖ്വാജ ഗസല്‍ ഈവിന്റെ ഭാഗമായി നടക്കും ചടങ്ങില്‍ യെസ് ഇന്ത്യാ ഫൗണ്ടേഷന്‍ സുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍ കുറ്റൂര്‍ അബുദുറഹ്മാന്‍ ഹാജി ബനിയാസ് സ്‌പൈക്ക്, ഹമീദ് സഅദി ഈശ്വരമംഗലം, റഹീം ഹാജി പാനൂര്‍, ലത്തീഫ് ഹാജി മാട്ടൂല്‍, അഷറഫ് മന്ന, മൊയ്തൂട്ടി നൊച്ച്യാട്, ശരീഫ് ബദവി കുട്ടോത്ത്, യെസ് ഇന്ത്യാ അബുദാബി അംബാസിഡര്‍ ജാബിര്‍ അമാനി കൊട്ടില   എന്നിവര്‍ പങ്കെടുത്തു.

Advertisment