ബഹിരാകാശരംഗത്തെ വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ കുട്ടികളുടെ അഭിരുചിയും പ്രതിഭാശേഷിയും കണ്ടെത്തുന്നതിന്റെ ഭാഗമായി യു.എ.ഇ യിലെ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കപ്പെട്ട ദ്വിദിന സ്‌പേസ് ഒളിമ്പ്യാഡ് ഉത്സുകരായ നിരവധി കുട്ടികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഡു മിത്ര ഇവന്റ് മാനേജ്‌മെന്റ് അതിന്റെ യു.എ.ഇ. ശാഖയുടെ ആഭിമുഖ്യത്തില്‍ ഗ്രേഡ് അഞ്ചു മുതല്‍ പന്ത്രണ്ടു വരെയുള്ള കുട്ടികള്‍ക്കായി ജൂനിയര്‍, സീനിയര്‍ സൂപ്പര്‍ സീനിയര്‍ എന്നീ മൂന്നു വിഭാഗങ്ങളിലായാണ് ക്യാമ്പ് നടത്തിയത്. അജ്മാന്‍ വൈസ് ഇന്ത്യ ആകാദമി സ്‌കൂളില്‍ നടന്ന ക്യാമ്പില്‍ യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറിലധികം വിദ്യാര്‍ഥികള്‍ ഉത്സാഹപൂര്‍വ്വം പങ്കെടുത്തു.
/sathyam/media/media_files/2024/11/06/x0JZbuo0yVb6zGPjJ2l6.jpg)
നേരത്തെ നടത്തിയ ശാസ്ത്ര-സാങ്കേതിക ഓണ്‍ലൈന്‍ പ്രിലിമിനറി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്യാമ്പിലേക്ക് കുട്ടികളെ തെരഞ്ഞെടുത്തത്. സിലബസ് അടിസ്ഥാനമാക്കിയുള്ള ക്ലാസുകള്‍, അന്തിമ പരീക്ഷ, ആകാശ നിരീക്ഷണവും പരിശീലനവും, ആസ്‌ട്രോഫോട്ടോഗ്രഫി സെഷനുകള്‍, വിദഗ്ധരുടെ ഇടപെടലുകള്‍ എന്നിവ ഉള്‍പ്പെടുന്ന ആകര്‍ഷകമായ സംവാദങ്ങള്‍, കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ എന്നിവകൊണ്ട് ദ്വിദിന ക്യാമ്പ് പഠിതാക്കളില്‍ കൗതുകമുണര്‍ത്തി. പ്രശസ്ത ബഹിരാകാശ ശാസ്ത്ര വിദഗ്ധരായ ശരത് പ്രഭാവു ജെ,, മനോഷ് ടി.എം. എന്നിവരാണ് ക്ലാസുകള്‍ നയിച്ചത്.
ജപ്പാന്‍ എറോസ്‌പേസിലേക്കുള്ള (ജെഎഎക്‌സ്എ) സൗജന്യ യാത്രയും സന്ദര്‍ശനവും ഉള്‍പ്പെടുന്ന പരിപാടിയുടെ ശീര്‍ഷക സമ്മാനം വിജയിക്കു ചടങ്ങില്‍ സമ്മാനിച്ചു. ക്യാമ്പിന്റെ സമാപന ചടങ്ങിന്റെ ഉദ്ഘാടനവും സമ്മാന വിതരണവും വൈസ് ഇന്ത്യന്‍ അക്കാദമി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മഡോണ ജെയിംസ് നിര്‍വഹിച്ചു.
യു.എ.ഇയിലെ എഡു മിത്ര ഇവന്റ് മാനേജ്മെന്റ് സി.ഇ.ഒ. മേതില്‍ കോമളന്‍കുട്ടി അധ്യക്ഷനായിരുന്നു. എഡു മിത്രയുടെ മാനേജിംഗ് ഡയറക്ടറും സ്ഥാപകനുമായ സനീഷ് സി.കെ. സമ്മാനങ്ങള്‍ പ്രഖ്യാപിച്ചു.
/sathyam/media/media_files/2024/11/06/GhoqTraZzzr7BSd2nkOB.jpg)
വിവിധ വിഭാഗങ്ങളില്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി വിജയികളായവര്‍:
ജൂനിയര്‍ വിഭാഗം
സിയാന സിംഗ്, ദുബായ് ഹാര്‍ട്‌ലാന്‍ഡ് സ്‌കൂള്‍, അഭിനവ് നായര്‍, ഇന്ത്യന്‍ സ്‌കൂള്‍, ദുബായ് ല്‍, ഫ്രഡി ഹിസ്‌കോക്ക്, റോയല്‍ ഗ്രാമര്‍ സ്‌കൂള്‍, ദുബായ്.
സീനിയര്‍ വിഭാഗം
നില്‍ ആന്റണി ബെന്നി, ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, അബുദാബി, അലക്‌സ് ജോര്‍ജ്, ഹാര്‍ട്‌ലാന്‍ഡ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ദുബായ്, പാര്‍ത് ചാപ്പര്‍, ജെംസ് മെട്രോപ്പോള്‍, ദുബായ്.
സൂപ്പര്‍ സീനിയര്‍ വിഭാഗം
മുഹമ്മദ് രാഷീദ് അല്‍ മസ്രൂയി, ഞഅഗ അക്കാദമി കുസം സെക്കന്ററി, റാസ് അല്‍ ഖൈമ, ലെവിന്‍ ആന്റണി, എമിനന്‍സ് പ്രൈവറ്റ് സ്‌കൂള്‍, ഫുജൈറ, ഷയാന്‍ ഖാന്‍, ഔര്‍ ഓണ്‍ ഹൈസ്‌കൂള്‍, ദുബായ്.