പുണ്യ റമദാനില്‍ ഫുജൈറ ഭരണാധികാരി ഒരുക്കിയ അത്താഴ വിരുന്നില്‍ പങ്കെടുത്ത് മലയാളി വ്യവസായിയും യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒയുമായ  സലാം പാപ്പിനിശേരി

ഫുജൈറ ഭരണാധികാരിക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും സലാം പാപ്പിനിശേരി വിശദമാക്കി.    

New Update
242424

ഫുജൈറ: പുണ്യ മാസത്തില്‍ ഫുജൈറ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖി ഒരുക്കിയ  അത്താഴ വിരുന്നില്‍ മലയാളി  വ്യവസായിയും യു.എ.ഇയിലെ യാബ് ലീഗല്‍ സര്‍വീസസിന്റെ സി.ഇ.ഒ. യുമായ  സലാം പാപ്പിനിശേരി കഴിഞ്ഞ ദിവസം ഫുജൈറ രാജകൊട്ടാരത്തില്‍ വെച്ച് നടന്ന  സുഹൂര്‍ വിരുന്നില്‍ പങ്കെടുത്തു.  

Advertisment

പ്രസ്തുത പരിപാടിയില്‍ ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖിയേയും ഫുജൈറ കിരീടാവകാശി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖിയേയും നേരില്‍ക്കണ്ട് റമദാന്‍ ആശംസകള്‍ അറിയിക്കാന്‍ സാധിച്ചെന്നും രാജകീയ അത്താഴ വിരുന്നില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്നും ഫുജൈറ ഭരണാധികാരിക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും സലാം പാപ്പിനിശേരി വിശദമാക്കി.    

Advertisment